കൂലി ചോദിച്ചത് ഇഷ്ടമായില്ല; യു.പിയില്‍ ദളിത് ബാലനെ കൊണ്ട് കാലു നക്കിച്ചു

ഉത്തര്‍പ്രദേശില്‍ ദളിത് ബാലന് നേരെ ഉയര്‍ന്ന ജാതിക്കാരുടെ ക്രൂരത. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് ആക്രമിക്കുകയും കാലില്‍ നക്കിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ുണ്ട്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം.

മര്‍ദ്ദനത്തിനിരയായ കുട്ടിയുടെ അമ്മ വയലില്‍ ജോലി ചെയ്യുന്നയാളാണ്. അമ്മ ജോലി ചെയ്തതിന്റെ ശമ്പളം ചോദിച്ച് ചെന്നതിനാണ് കുട്ടിക്കു നേരെ ആക്രമണമുണ്ടായത്. ഏപ്രില്‍ 10നാണ് സംഭവം. ഇതിന്റെ 2 മിനിറ്റ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. താക്കൂര്‍ എന്ന വിഭാഗത്തില്‍പ്പെട്ട ആളുകളാണ് മര്‍ദ്ദിച്ചത്.

കുട്ടിയെക്കൊണ്ട് ഏത്തമിടിയിക്കുകയും ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. പിന്നീട് ബൈക്കിലിരിക്കുന്ന ഒരാളുടെ കാല്‍ നക്കിക്കുകയും ഇനി ഈ തെറ്റ് ആവര്‍ത്തിക്കുമോയെന്നും ചോദിക്കുന്നുണ്ട്. മറ്റൊരു വീഡിയോയില്‍ കഞ്ചാവ് വില്‍പ്പനക്കാരനെയാണ് പിടികൂടിയതെന്നാണ് പ്രതികള്‍ ആരോപിക്കുന്നത്.

സംഭവത്തില്‍ കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന പൊലീസ് ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളാണ്. ഇയാളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. അഭിഷേക്, വികാസ് പാസി, മഹേന്ദ്ര കുമാര്‍, ഹൃതിക് സിംഗ്, അമന്‍ സിംഗ്,യഷ് പ്രതാപ് എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം