മണിപ്പൂരിലേക്ക് മ്യാന്മറില്‍ നിന്ന് വിഘടനവാദികള്‍ നുഴഞ്ഞുകയറി? നിരോധനാജ്ഞയ്ക്ക് താത്കാലിക ഇളവ്

മ്യാന്മറില്‍ നിന്ന് സായുധരായ വിഘടനവാദികള്‍ സംസ്ഥാനത്തേക്ക് നുഴഞ്ഞു കയറിയെന്ന് സംശയം. അതിനിടെ സംഘര്‍ഷ സാഹചര്യം കുറഞ്ഞതോടെ നിരോധനാജ്ഞക്ക് താല്‍ക്കാലിക സംസ്ഥാനത്ത് ഇന്ന് താത്കാലിക ഇളവ് അനുവദിക്കും.

സംഘര്‍ഷം നടന്ന ചുരചന്ത്പൂരില്‍ രാവിലെ 7 മുതല്‍ 10 വരെ നിരോധനാജ്ഞ ഒഴിവാക്കി. മുഖ്യമന്ത്രി ബീരേന്‍ സിങ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ക്രമസമാധാന സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തി.

സംഘര്‍ഷ സാഹചര്യത്തിന് അയവ് വന്നെങ്കിലും സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇപ്പോഴും സംസ്ഥാനത്ത് കാവല്‍ തുടരുകയാണ്. 10,000 ത്തോളം സൈനികരെയാണ് മണിപ്പൂരില്‍ നിയോഗിച്ചിരിക്കുന്നത്. മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് കേരളത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളും പന്തം കൊളുത്തി പ്രകടനം നടത്തും. പ്രകടനത്തില്‍ പങ്കെടുത്ത് മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആഹ്വാനം ചെയ്തു.

കേരളത്തിലും സൗഹാര്‍ദ്ദത്തില്‍ കഴിയുന്ന വിവിധ മതങ്ങളെ തമ്മിലടിപ്പിച്ചു അവര്‍ക്കിടയില്‍ വര്‍ഗ്ഗീയതയുടെ വിത്തുപാകി സാന്നിദ്ധ്യം ഉറപ്പിക്കാന്‍ ബിജെപി ശ്രമിക്കുകയാണ് എന്നും സുധാകരന്‍ ആരോപിച്ചു.

Latest Stories

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

നടക്കേണ്ടത് 5 ദിവസത്തെ ടെസ്റ്റ് മത്സരം, നടന്നത് ഏകദിനത്തെക്കാൾ ചെറിയ പോരാട്ടം; സൗത്താഫ്രിക്കയുടെ നാണകെട്ട റെക്കോഡ് ഇങ്ങനെ

'പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്'; ബുംറയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കുന്നതിനെതിരെ കൈഫ്