പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിൽ അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. 14 വയസുകാരന്‍ തേജസാണ് അച്ഛന്‍ രവികുമാറിന്റെ അടിയേറ്റ് മരിച്ചത്. പഠിക്കാതെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നതിനാണ് കുട്ടിയെ അച്ഛന്‍ മര്‍ദ്ദിച്ചത്.

മദ്യപിച്ച് വീട്ടിലെത്തിയ രവികുമാര്‍ മകനെ ക്രിക്കറ്റ് ബാറ്റ് എടുത്ത് അടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രവികുമാര്‍ വീട്ടിലെത്തിയപ്പോൾ മകൻ ഫോണിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ രവികുമാർ മകനെ ശാസിച്ചു. രവികുമാർ നന്നായി മദ്യപിച്ചിരുന്നു.

ശനിയാഴ്ച സ്‌കൂള്‍ അവധിയായതിനാലാണ് മൊബൈല്‍ ഫോണില്‍ റീലുകള്‍ കാണുന്നതെന്ന് മകൻ പറഞ്ഞെങ്കിലും രവികുമാര്‍ മകനെ ക്രിക്കറ്റ് ബാറ്റ് എടുത്ത് അടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം അച്ഛന്‍ രവികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ

രാജകുമാരന്‍ പുറത്ത്?, പരിശീലന മത്സരത്തിനിടെ വിരലിന് പരിക്ക്, പെര്‍ത്തില്‍ കളിച്ചേക്കില്ല