ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെയും വിനോദ സഞ്ചാരികളുടെയും ഒഴുക്ക് തുടരുകയാണ്. കുംഭമേളയുമായി ബന്ധപ്പെട്ട് വിവിധ വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ വിചിത്രമായ മറ്റൊരു റിപ്പോര്‍ട്ട് കൂടി കുംഭമേളയ്ക്കിടെ പുറത്തുവന്നിട്ടുണ്ട്.
ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കാന്‍ സാധിക്കാത്തവര്‍ക്കായി അസാധാരണമായ ഒരു സേവനം ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. ഒരു പ്രാദേശിക സംരംഭകനാണ് ഇതിന് പിന്നില്‍. മഹാകുംഭമേളയ്ക്ക് നേരിട്ടെത്താന്‍ സാധിക്കാത്തവര്‍ക്കായി ‘ഡിജിറ്റല്‍ സ്‌നാന്‍’ സേവനമാണ് തയ്യാറാക്കിയിരിക്കുന്നത്.
ഓണ്‍ലൈനായി പണവും ചിത്രവും അയച്ചു കൊടുത്താല്‍ ആ ചിത്രവുമായി ത്രിവേണി സംഗമത്തില്‍ സംരംഭകന്‍ മുങ്ങിക്കുളിക്കും. ഈ പ്രതീകാത്മക ചടങ്ങിന് ഒരു വ്യക്തിക്ക് 1,100 രൂപയാണ് നിരക്ക്. ഡിജിറ്റല്‍ സ്‌നാന്‍ നടത്തേണ്ടവരുടെ ചിത്രം സംരംഭകന്റെ വാട്‌സാപ്പിലേക്കും പണം ഓണ്‍ലൈന്‍ പെയ്‌മെന്റ് ആയും നല്‍കണം. വാട്‌സപ്പില്‍ എടുക്കുന്ന ചിത്രങ്ങളുടെ കോപ്പി പ്രിന്റ് എടുത്താണ് ചടങ്ങ് നടത്തുന്നത്.
Read more
പ്രയാഗ്രാജ് സ്വദേശിയാണ് ഇത്തരത്തിലൊരു സേവനം വാഗ്ദാനം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ആസ്ഥാനമായുള്ള ഒരു മനുഷ്യനാണ് ഇത്തരത്തില്‍ ഒരു സേവനം വാഗ്ദാനം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. പ്രയാഗ് രാജ് എന്റര്‍പ്രൈസസ് എന്ന തന്റെ കമ്പനിയാണ് ഈ ഡിജിറ്റല്‍ സ്‌നാനം നല്‍ക്കുന്നതെന്നും അദ്ദേഹം വീഡിയോയില്‍ അവകാശപ്പെട്ടു.