സമര മുഖത്ത് കർഷകന് ദാരുണാന്ത്യം; മരണം കണ്ണീർ വാതകം ശ്വസിച്ചത് മൂലമെന്ന് ബന്ധുക്കൾ

കർഷകരുടെ ‘ദില്ലി ചലോ’ മാർച്ച് നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ 65 കാരനായ കർഷകന് ദാരുണാന്ത്യം. കർഷക സമരത്തിനായി പഞ്ചാബിൽ നിന്നെത്തിയ ഗ്യാൻ സിംഗ് എന്ന കർഷകനാണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ മരിച്ചത്. കർഷക സമരത്തിനിടെ പോലീസ് പ്രയോഗിച്ച കണ്ണീർ വാതകം ഗ്യാൻ സിംഗ് ശ്വസിച്ചിരുന്നെന്നും ഇതുമൂലമാണ്‌ ഹൃദയാഘാതം സംഭവിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

ഗുരുദാസ്പൂർ ജില്ലയിലെ ചച്ചേകി ഗ്രാമത്തിൽ നിന്നുള്ള ഗ്യാൻ സിംഗ്, കൂടെയുള്ള കർഷകർക്കൊപ്പം സമര മുഖത്ത് ഉറങ്ങുകയായിരുന്നു, പുലർച്ചെ മൂന്ന് മണിയോടെ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് രാജ്പുര സിവിൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ ഗ്യാൻ സിംഗിനെ പട്യാല രജീന്ദ്ര മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ഒക്സിജെനറെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 7.45 ഓടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു.

കിസാൻ മസ്ദൂർ മോർച്ചയുടെ (കെഎംഎം) ഘടകമായ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (കെഎംഎസ്‌സി) അംഗമായിരുന്നു ഗ്യാൻ സിംഗ്. ഒന്നര ഏക്കറോളം കൃഷി സ്ഥലമാണ് ഗ്യാൻ സിംഗിന്റെ കുടുംബത്തിനുള്ളത്. ഫെബ്രുവരി 13 പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുന്ന സ്ഥലത്ത് ഗ്യാൻ സിംഗ് ഉണ്ടായിരുന്നുവെന്നും അന്ന് മുതൽ അയാൾ അസ്വസ്ഥത അനുഭവിക്കുകയും ചെയ്തിരുന്നവെന്ന് ഗ്യാൻ സിംഗിന്റെ അനന്തരവൻ ജഗദീഷ് പറയുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ