രാജ്യത്ത് പ്രണയവിവാഹം ചെയ്യുന്നവർക്കിടയിൽ കൂടുതൽ വിവാഹമോചനം നടക്കുന്നുവെന്ന് സുപ്രീം കോടതി. ദമ്പതികളുടെ തർക്കത്തെ തുടർന്നുള്ള സ്ഥലം മാറ്റ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ദമ്പതികളുടേത് പ്രണയവിവാഹം ആണെന്ന് അഭിഭാഷകൻ അറിയിച്ചപ്പോഴാണ് ജസ്റ്റിസുമാരായ ബി ആർ ഗവായ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബഞ്ച് ഈ കാര്യം വിശദമാക്കിയത്.
കോടതി ദമ്പതികളുടെ വിഷയത്തിൽ മധ്യസ്ഥ ചർച്ച നിർദേശിച്ചുവെങ്കിലും ഭർത്താവ് ഇത് എതിർത്തിരുന്നു. വിവാഹബന്ധം തകർച്ചയുടെ വക്കിലാണെങ്കിൽ വിവാഹമോചനം അനുവദിക്കാം എന്നായിരുന്നു സുപ്രീംകോടതി പറഞ്ഞിരുന്നത്. ഭരണഘടനയുടെ 142 വകുപ്പ് പ്രകാരമാണ് വിവാഹമോചനം അനുവദിക്കുക.
Read more
കുട്ടികളുടെ അവകാശം, ജീവനംശം സംരക്ഷണം, എന്നിവ തുല്യമായി വിതീക്കണം. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 b പ്രകാരമുള്ള ആറു മാസത്തെ നിർബന്ധിത കാലയളവ് ഒഴിവാക്കണമോ എന്നാണ് ഭരണഘടനാ ബെഞ്ച് പ്രധാനമായി പരിശോധിച്ചത്.