സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കണം; നിലപാട് കടുപ്പിച്ച് ഡി.കെ ശിവകുമാര്‍, ഇന്ന് ഡല്‍ഹിയിലെത്തും

സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കമെന്ന് ആവശ്യപ്പെട്ട് ഡി.കെ ശിവകുമാര്‍. കര്‍ണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഡികെ ശിവകുമാര്‍. സിദ്ധരാമയ്യയുടെ പ്രസ്താവനകളിലെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചു.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേതാക്കളുമായി ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. സംസ്ഥാനത്തെ 85 കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യക്ക് ഉണ്ടെന്നാണ് നിരീക്ഷകരുടെ റിപ്പോര്‍ട്ട്. കടുത്ത അതൃപ്തിയിലുള്ള ഡികെ ശിവകുമാര്‍ ഇന്ന് ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ എത്തുമെന്നാണ് സൂചന.

ഇന്നലെ അദ്ദേഹത്തോട് ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പോയിരുന്നില്ല. സിദ്ധരാമയ്യ ഡല്‍ഹിയില്‍ ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും നല്‍കി അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.

രണ്ട് വര്‍ഷം താനും പിന്നീടുള്ള മൂന്ന് വര്‍ഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകട്ടെയെന്ന ഫോര്‍മുല സിദ്ധരാമയ്യയും മുന്നോട്ട് വച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കര്‍ണ്ണാടക നിരീക്ഷകരുമായുള്ള ചര്‍ച്ച ഇന്നും തുടരും.

കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നെങ്കിലും ഡികെ ശിവകുമാര്‍ എത്താത്തതിനാല്‍ ഇന്നത്തേക്ക് നീട്ടുകയായിരുന്നു. ശിവകുമാറിനെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.

Latest Stories

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്

ചരിത്രത്തെ ഏത് തുണി കൊണ്ട് മറച്ചിട്ടും കാര്യമില്ല; എമ്പുരാന്‍ സെൻസറിങ്ങിനെതിരെ മന്ത്രി വി ശിവൻകുട്ടി

തെരുവുകളില്‍ നമസ്‌കാരം പാടില്ല; ഉത്തരവ് ലംഘിച്ചാല്‍ പാസ്‌പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കുമെന്ന് യുപി പൊലീസ്

ആറ് തവണ തുടര്‍ച്ചയായി തോറ്റമ്പിയ തട്ടകം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പടയോട്ടം