നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി ഡിഎംകെ. ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഡിഎംകെ നിവപാട് അറിയിച്ച് രംഗത്തുവന്നിരിക്കുന്നത്.
സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ നീക്കത്തെ അപലപിക്കുന്നതായി ഡിഎംകെ വക്താവ് ടിആര്‍ ബാലു അറിയിച്ചു.
ഗുജറാത്തിലെ എഐസിസി സമ്മേളനം ആണ് കോണ്‍ഗ്രസിനെതിരായ ഇഡി നീക്കത്തിന് കാരണമെന്ന് ടിആര്‍ ബാലു പറഞ്ഞു. റായ്പൂര്‍ സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ റെയ്ഡ് ഉണ്ടായി. നിലവിലെ ഇഡി നീക്കങ്ങള്‍ ഇതിന് സമാനമാണെന്നും ഡിഎംകെ അറിയിച്ചു.
Read more
ഇഡി ബിജെപിയുടെ സഖ്യകക്ഷി പോലെ പ്രവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസിനെ രാഷ്ട്രീയമായി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ധൈര്യം കാണിക്കണം. കോണ്‍ഗ്രസിനെതിരെ ഇപ്പോള്‍ നടക്കുന്നത് ലജ്ജാകരമായ രാഷ്ട്രീയ പ്രതികാരമാണെന്നും ടിആര്‍ ബാലു ആരോപിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഡിഎംകെ നിലപാട്.