നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കേണ്ട; ഇൻഫ്ലുൻസർമാർക്ക് താക്കീതുമായി സെബി, 15000ത്തിലധികം വീഡിയോകൾ നീക്കം ചെയ്തു

നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കേണ്ടെന്ന് ഇൻഫ്ലുൻസർമാർക്ക് താക്കീതുമായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. ഓഹരി വിപണിയിലെ ലാഭ നഷ്ടങ്ങളെ കുറിച്ച് ആധികാരികമല്ലാത്ത വിവരങ്ങൾ നൽകുന്ന ഇൻഫ്ലുൻസർമാർക്കാണ് സെബി താക്കീത് നൽകിയിരിക്കുന്നത്. നിക്ഷേപകരിൽ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സെബി വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത്തരത്തിലുള്ള വീഡിയോകൾ ഉൾപ്പടെ 15,000-ലധികം കണ്ടന്റുകൾ സെബി നീക്കം ചെയ്തിട്ടുമുണ്ട്. സെബിയുടെ അഭ്യർത്ഥന പ്രകാരം ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ എല്ലാം തന്നെ ഇത്തരത്തിലുള്ള കണ്ടന്റുകൾ പിൻവലിച്ചിട്ടുണ്ട്. സാങ്കേതിക പ്ലാറ്റ്‌ഫോമുകളുമായി പ്രവർത്തിച്ച് കഴിഞ്ഞ 3 മാസത്തിനുള്ളിലായി 15,000-ലധികം സൈറ്റുകളും നീക്കം ചെയ്തിട്ടുണ്ട്.

വിപണിയിൽ രജിസ്റ്റർ ചെയ്യാത്ത, ഓഹരി വിപണിയെ കുറിച്ച് വിവരങ്ങൾ പങ്കുവെക്കുന്ന ഇൻഫ്ലുൻസർമാർക്ക് ഇനി ഇത്തരത്തിലുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയില്ല. ഇത്തരത്തിൽ ധനകാര്യങ്ങളെ കുറിച്ച് സംവദിക്കുന്നവർ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയും ധനഷ്ടം വരുത്തുകയുമാണ് ചെയ്യുന്നതെന്ന് സെബി വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിൽ ആണ് സെബി ഈ വിഷയത്തിൽ തീരുമാനം എടുത്തത്. ഓഹരി വിപണിയിലേക്കെത്തുന്ന, എന്നാൽ വ്യാപാരത്തെ കുറിച്ച് ധാരണയില്ലാത്ത നിക്ഷേപകരെ ഇത്തരത്തിലുള്ള വിവരങ്ങൾ സ്വാധീനിച്ചേക്കാം. ഇതുമൂലം നിക്ഷേപകർക്ക് ഒരുപക്ഷെ കനത്ത നഷ്ടവും ഉണ്ടായേക്കാം. ഇതിൽ നിന്നെല്ലാം നിക്ഷേപകരെ സംരക്ഷിക്കുക എന്നുള്ളതാണ് സെബിയുടെ ലക്ഷ്യം.

Latest Stories

ആ സിനിമകളുടെ പലിശ കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത്: മോഹന്‍ലാല്‍

'സച്ചിന്റെയോ ഗവാസ്‌കറുടെയോ ഏഴയലത്ത് ആരെങ്കിലും വരുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല'

അമിത് ഷായുടെ നടപടി രാജ്യത്തിന് തന്നെ അപമാനം; അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല; ഭരണഘടനയുടെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് രാജിവെയ്ക്കണം; ആഞ്ഞടിച്ച് ഡിവൈഎഫ്‌ഐ

ഇറോട്ടിക് നോവലുമായി ബന്ധമില്ല, 'ബറോസ്' കോപ്പിയടിച്ചതെന്ന വാദം തെറ്റ്; റിലീസ് തടയാനുള്ള ഹര്‍ജി തള്ളി

അലമ്പന്‍മാര്‍ സഭയ്ക്ക് പുറത്ത്; ആരാധനാക്രമത്തില്‍ നിലപാട് കടുപ്പിച്ച് മേജര്‍ ആര്‍ച്ചുബിഷപ്പ്; സീറോമലബാര്‍സഭാ ആസ്ഥാനത്ത് മതക്കോടതി സ്ഥാപിച്ചു, വിമതന്‍മാര്‍ക്ക് നിര്‍ണായകം

ഫുട്ബോൾ ക്ലബ്ബിൽ അവസരം നൽകാമെന്ന് പറഞ്ഞ് തട്ടിയത് 1.85 ലക്ഷം; യുവാവ് അറസ്റ്റിൽ

ആർസിബി ആരാധകർ ആരോ പണിതതാണ്, മൈക്ക് ഓഫ് ആയതിന് തൊട്ടുപിന്നാലെ പരാമർശവുമായി ഋതുരാജ് ഗെയ്ക്‌വാദ്; സംഭവം ഇങ്ങനെ

കളമശേരിയിലെ മഞ്ഞപ്പിത്ത ബാധ; പ്രഭവകേന്ദ്രം ഗൃഹപ്രവേശം നടന്ന വീട്ടിൽ ഉപയോഗിച്ച കിണർ വെള്ളം: മന്ത്രി പി രാജീവ്

സ്ഥാനത്തിന് നിരക്കാത്ത പ്രവൃത്തി, രാഹുല്‍ ഗാന്ധിയും സംഘവും രാജ്യത്തോട് മാപ്പ് പറയണം; കേരളത്തിലും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് രൂപംനല്‍കുമെന്ന് ബിജെപി

'അച്ഛന് മാപ്പു നല്‍കി വെറുതെ വിടണം'; അഭ്യര്‍ത്ഥനയുമായി അശ്വിന്‍