റെയില്‍പ്പാളത്തിലോ എന്‍ജിനടുത്ത് നിന്നോ സെല്‍ഫി എടുക്കരുത്; 2000 രൂപ പിഴ ഈടാക്കുമെന്ന് റെയില്‍വേ

റെയില്‍വേ ട്രാക്കുകളിലോ എന്‍ജിന് സമീപത്ത് നിന്നോ സെല്‍ഫി എടുക്കുന്നവരില്‍ നിന്ന് പിഴ ചുമത്തുമെന്ന് റെയില്‍വേ. 2000 രൂപ പിഴ ചുമത്താന്‍ ദക്ഷിണ റെയില്‍വേയുടെ ചെന്നൈ ഡിവിഷന്‍ തീരുമാനിച്ചു. ഫുട്ബോര്‍ഡില്‍ യാത്രചെയ്യുന്നവര്‍ക്ക് മൂന്ന് മാസം തടവോ 500 രൂപ പിഴയോ ശിക്ഷ ലഭിക്കുമെന്നും റെയില്‍വേ അറിയിച്ചു.

ഈ മാസം ആദ്യം ചെങ്കല്‍പേട്ടിനടുത്ത് റെയില്‍വേ ട്രാക്കില്‍ നിന്നിരുന്ന മൂന്ന് യുവാക്കള്‍ ട്രാക്കില്‍ നിന്ന് സെല്‍ഫി വീഡിയോ എടുക്കാന്‍ ശ്രമിക്കവെ എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചു മരിച്ചിരുന്നു. ഈ അപകടത്തെ തുടര്‍ന്നാണ് പുതിയ നടപടി.

ഒരു വര്‍ഷത്തിനിടെ 1,411 പേര്‍ക്കെതിരെ പാളം മുറിച്ചുകടന്നതിന് കേസ് എടുത്തിരുന്നു. ഫുട്ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്ത 767 പേര്‍ക്കെതിരെ കേസെടുത്തതായും ദക്ഷിണ റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സബര്‍ബന്‍ ട്രെയിനില്‍ നിന്ന് വീണ് 200-ലധികം ആളുകള്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തു. സബര്‍ബന്‍ സ്റ്റേഷനുകളിലെയും പരിസരങ്ങളിലെയും സ്ഥലങ്ങളില്‍ അതിക്രമിച്ച് കടക്കുന്നതിനും സെല്‍ഫിയെടുക്കുന്നതിനും പ്രതിദിനം കുറഞ്ഞത് 5-10 പേപെ പിടികൂടി പിഴ ചുമത്തുന്നുണ്ടെന്ന് റെയില്‍വേ അറിയിച്ചു.

ഫുട്ബോര്‍ഡില്‍ യാത്ര ചെയ്യരുതെന്ന് യാത്രക്കാരെ ബോധവത്കരിക്കുന്നതിന് ട്രെയിനുകളിലും സ്റ്റേഷനുകളിലും പബ്ലിക് അഡ്രസ് സംവിധാനങ്ങള്‍ വഴി അടിക്കടി അറിയിപ്പുകള്‍ നല്‍കാന്‍ ചെന്നൈ ഡിവിഷന്‍ തീരുമാനിച്ചു. പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും സ്റ്റേഷന്‍ പരിസരങ്ങളില്‍ മുന്നറിയിപ്പ്, പ്രദര്‍ശന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും. തിരക്കേറിയ ലോക്കല്‍ ട്രെയിനുകളില്‍ വിന്യസിച്ചിരിക്കുന്ന റെയില്‍വേ പൊലീസ് ഫോഴ്സ് (ആര്‍പിഎഫ്) ഫുട്ബോര്‍ഡ് നിന്ന് യാത്ര ചെയ്യുന്നവരേയും, ഓടുന്ന ട്രെയിനുകളില്‍ കയറുന്നവരേയും ഇറങ്ങുന്നവരേയും പിടികൂടും.

സെല്‍ഫി എടുക്കുക, മറ്റ് യാത്രക്കാരുടെ അകത്തേക്കും പുറത്തേക്കും ഉള്ള പ്രവേശനവും, ഇറങ്ങളും തടയുന്നവരേയും പൊലീസ് നിരീക്ഷിക്കും. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ദക്ഷിണ റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ