'രാജീവ് ഗാന്ധിയുടെ മകനാണ് എന്നതിന് തെളിവ് ചോദിച്ചില്ലല്ലോ'; രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ച് ബി.ജെ.പി മുഖ്യമന്ത്രി

രാജീവ് ഗാന്ധിയുടെ മകനാണെന്നുള്ളതിന് രാഹുല്‍ഗാന്ധിയോട് ബിജെപി ഇതുവരെ തെളിവൊന്നും ചോദിച്ചിട്ടില്ലെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മ. സര്‍ജിക്കല്‍ സ്‌ട്രൈക്കിനും ഇന്ത്യയുടെ കോവിഡ് വാക്‌സീനിനും രാഹുല്‍ ഗാന്ധി നിരന്തരം തെളിവ് ചോദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിമന്ത ശര്‍മ്മയുടെ അധിക്ഷേപം.

‘സര്‍ജിക്കല്‍ സ്‌ട്രൈക്കിന് കോണ്‍ഗ്രസ് തെളിവ് ചോദിച്ചു. കോവിഡ് വാക്‌സീനുകളുടെ അധികാരികതക്കും അവര്‍ തെളിവ് ചോദിച്ചു. എന്നാല്‍ രാഹുല്‍ രാജീവിന്റെ മകന്‍ തന്നെയാണെന്നതിന് ഞങ്ങള്‍ എപ്പോഴെങ്കിലും തെളിവ് ചോദിച്ചോ’ എന്നായിരുന്നു ഹിമന്ത ശര്‍മ്മയുടെ വിവാദ പരാമര്‍ശം.

ഉത്തരാഖണ്ഡില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഹിമന്ത ശര്‍മ്മ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ധ്രുവീകരണത്തിന്റെ രാഷ്ട്രീയം നടപ്പിലാക്കാന്‍ വേണ്ടി മാത്രമാണ് ഇവര്‍ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നതെന്നും അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പോടെ ഇതിന് ഒരു അവസാനമാകുമെന്നും ഹിമന്ത ശര്‍മ്മ പറഞ്ഞു.

മുന്‍ കോണ്‍ഗ്രസ് നേതാവായ ഹിമന്ത ബിശ്വ ശര്‍മ്മ 2015ലെ നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയില്‍ എത്തിയത്.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ