73-ാം വയസില്‍ ഡോക്ടറേറ്റ്; പഠിക്കാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് തങ്കപ്പന്‍

പ്രായം ഒന്നിനും ഒരു തടസ്സമല്ല എന്ന് നാം എപ്പോഴും പറയാറുണ്ട്. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കി കാണിച്ചിരിക്കുകയാണ് 73 വയസുകാരനായ തങ്കപ്പന്‍. ഓരോ പ്രായത്തിലും നമുക്ക് ഓരോ ആഗ്രഹങ്ങളാണ്. എന്നാല്‍ അവയെ എല്ലാം സാക്ഷാത്കരിക്കാന്‍ നാം ശ്രമിക്കാറില്ല. പല ആഗ്രഹങ്ങളെയും നാം സ്വപ്‌നമായി തന്നെ കൊണ്ടു നടക്കും.

ഇക്കാര്യത്തിലാണ് തമിഴ്‌നാട്ടുകാരനായ തങ്കപ്പന്‍ വ്യത്യസ്തനാകുന്നത്. തന്റെ 73-ാം വയസില്‍ മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയിരിക്കുകയാണ് തങ്കപ്പന്‍. പ്രൊഫ. കനകാംബാലിന്റെ കീഴില്‍ ഗാന്ധിയന്‍ തത്ത്വചിന്ത എന്ന വിഷയത്തിലാണ് അദ്ദേഹം ഡോക്ടറേറ്റ് സ്വന്തമാക്കിയത്. ഡോക്ടറേറ്റ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനായി എട്ട് വര്‍ഷത്തോളം പ്രൊഫ. കനകാംബാളിന്റെ കീഴില്‍ അദ്ദേഹം പഠിച്ചു.

തീവ്രവാദരഹിതമായ ഒരു ലോകത്തിലേക്ക് നയിക്കുമെന്ന വിശ്വാസമാണ് തന്നെ ഗാന്ധിയന്‍ തത്ത്വചിന്ത പഠിക്കാന്‍ പ്രേരിപ്പിച്ചതെന്ന് തങ്കപ്പന്‍ പറയുന്നു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി തങ്കപ്പന് ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു. ഡോക്ടറേറ്റ് നേടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ തങ്കപ്പന്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ നേട്ടത്തിന് അഭിനന്ദനം അറിയിച്ച് കൊണ്ടിരിക്കുന്നത്. ദേവസം ബോര്‍ഡ് സ്‌കൂളിലെ അധ്യാപകനും പ്രധാനാധ്യാപകനുമായിരുന്ന തങ്കപ്പന്‍ എംഎ, എംഡി, എംഫില്‍ എന്നീ വിദ്യാഭ്യാസ യോഗ്യതകളുംസ്വന്തമാക്കിയിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം