കാറുകള്‍ക്ക് തീയിടുന്നത് ഹോബിയാക്കിയ ഡോക്ടര്‍ അറസറ്റില്‍

കാറുകള്‍ക്ക് തീയിടുന്നത് ഹോബിയാക്കിയ ഡോക്ടര്‍ അറസറ്റില്‍. ഇതു വരെ ഡോക്ടര്‍ തീയിട്ടു നശിപ്പിച്ചത് 15 കാറുകളാണ്. കേവലം മൂന്നാഴ്ച്ച കൊണ്ടാണ് ഇത്രയും കാറുകള്‍ ഡോക്ടര്‍ നശിപ്പിച്ചത്. കര്‍ണാടകയിലെ ഗുര്‍ബര്‍ഗ, ബെല്‍ഗാം മേഖലയിലാണ് സംഭവം. പതിവായി കാറുകള്‍ക്ക്‌ തീയിടുന്ന സംഭവം നടക്കുന്നത് കാരണം തിരക്കി നടക്കുകയായിരുന്നു പൊലീസ് .

അമീത് ഗെയ്ക്‌വാദ് എന്ന മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറിനെ പൊലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. ഡോക്ടര്‍ രാത്രിയില്‍ വീടുകളില്‍ വന്ന ശേഷം കാറിനു തീയിടും. പിന്നീട് മടങ്ങുകയും ചെയും.

പ്രതിയെ ഈ മാസം 17 ന് രാത്രിയില്‍ തീ കത്തിക്കാനുള്ള ഉപകരണം സഹിതം പൊലീസ് കണ്ടു. ഇതിനെ തുടര്‍ന്ന് സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പുലര്‍ച്ചെ മൂന്നു മണിക്കാണ് ഡോക്ടര്‍ കാറുകള്‍ക്ക്‌ തീയിടുന്നത്. ഇതിന്റെ കാരണം ഇതു വരെ ഡോക്ടര്‍ വെളിപ്പെടുത്തിയിട്ടില്ല.