ഹരിയാനയിൽ രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു കൊന്നു

ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ തെരുവുനായ കടിച്ചുകൊന്നു. ഹരിയാനയിലെ പാനിപ്പത്തിലാണ് രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു കൊന്നത്. മരിച്ച കുഞ്ഞിനെ തെരുവുനായ വലിച്ചിഴച്ചു പുറത്തേക്കു കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്യ്തു.

ചൊവ്വാഴ്ച പുലർച്ചെയോടെയാണു സംഭവം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. മുത്തശ്ശിയുടെ കൂടെ നിലത്തു കിടക്കുകയായിരുന്ന കുഞ്ഞിനെയാണു നായ കടിച്ചത്.

കുഞ്ഞിനെ കാണാതായതറിഞ്ഞ് ബന്ധുക്കൾ ബഹളം വെയ്ക്കുകയും ആശുപത്രിയിലെ അലാം അടിക്കുകയും ചെയ്തു. തുടർന്ന് ജീവനക്കാർ തിരച്ചിൽ നടത്തുകയുമായിരുന്നു.

തുടർന്ന് നടന്ന തെരച്ചിലിൽ ആശുപത്രിക്ക് പുറത്ത് ചോരയിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെ കണ്ടെത്തി. പിന്നീട് കുഞ്ഞ് മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഉത്തർപ്രദേശുകാരായ കുടുംബം യുവതിയുടെ പ്രസവത്തിനായാണു പാനിപ്പത്തിൽ എത്തിയതെന്നും പൊലീസ് വ്യക്തമാക്കി

Read more

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് നായ കുഞ്ഞിനെ അക്രമിച്ചതാണെന്ന് മനസ്സിലായതെന്ന് പാനിപ്പത്ത്  പൊലീസ് പറഞ്ഞു. ആശുപത്രിയിലേക്കു നായ കയറുന്നത് പക്ഷേ ആരും കണ്ടിട്ടില്ലെന്നാണു റിപ്പോർട്ട്.