ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രഖ്യാപിച്ച് ഡൊമിനിക്ക. ഡൊമിനിക്കയ്ക്ക് പ്രധാനമന്ത്രി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാര പ്രഖ്യാപനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിന് പ്രധാനമന്ത്രി വഹിച്ച പങ്കും പുരസ്‌കാരത്തിന് അര്‍ഹനാക്കിയെന്നാണ് ഡൊമിനിക്കയുടെ വിശദീകരണം.

കോവിഡ് മഹാമാരി കാലത്ത് മോദി ഡൊമിനിക്കയ്ക്ക് നല്‍കിയ സംഭാവനകള്‍ രാജ്യം സ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 70,000 ഡോസ് ആസ്ട്രസെനെക്ക വാക്സിന്‍ നല്‍കിയതിനെ ഡൊമിനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. നരേന്ദ്ര മോദി നല്‍കിയ പിന്തുണയാണ് ഇതിലൂടെ ഡൊമിനിക്ക വ്യക്തമാക്കുന്നത്.

ഗയാനയിലെ ജോര്‍ജ്ജ് ടൗണില്‍ നവംബര്‍ 19 മുതല്‍ 21 വരെ നടക്കുന്ന ഇന്ത്യ- കാരികോം ഉച്ചകോടിയില്‍ ഡൊമിനിക്കന്‍ പ്രസിഡന്റ് സില്‍വാനി ബര്‍ട്ടണ്‍ പുരസ്‌കാരം മോദിയ്ക്ക് സമ്മാനിക്കും. കാരികോം കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ്. ഡൊമിനിക്കയുടെ നന്ദിയുടെ പ്രകടനമാണ് പുരസ്‌കാരമെന്നും അവാര്‍ഡ് വാഗ്ദാനം മോദി സ്വീകരിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

ഇതുകൂടാതെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവര സാങ്കേതികവിദ്യ എന്നിവയില്‍ ഡൊമിനിക്കയ്ക്കുള്ള ഇന്ത്യയുടെ പിന്തുണയെക്കുറിച്ചും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

Latest Stories

കണ്ണൂരില്‍ ദളിത് യുവതിയ്‌ക്കെതിരെ പീഡനശ്രമം; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍

അസര്‍ബയ്ജാന്‍ വിമാനം തകര്‍ന്നത് ബാഹ്യ ഇടപെടലിനെ തുടര്‍ന്ന്; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ്

കാലടിയില്‍ പച്ചക്കറിക്കട മാനേജരെ കുത്തിവീഴ്ത്തി 20 ലക്ഷം രൂപ കവര്‍ന്നു; ആക്രമണത്തിന് പിന്നില്‍ ബൈക്കിലെകത്തിയ രണ്ടംഗ സംഘം

ഒസാമു സുസുകി അന്തരിച്ചു; വിടവാങ്ങിയത് മാരുതി 800 ന്റെ ഉപജ്ഞാതാവ്

ഇനി നിങ്ങളുടെ വിമാനയാത്രയെന്ന സ്വപ്‌നത്തിന് ചിറക് മുളയ്ക്കും; 15,99 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത് ആകാശ എയര്‍

BGT 2024: വിരാട് കോഹ്ലി കലിപ്പിലാണല്ലോ, ഇറങ്ങി വന്നു കണികളോട് താരം ചെയ്തത് ഞെട്ടിക്കുന്ന പ്രവർത്തി; സംഭവം വിവാദത്തിൽ

ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചത് എല്‍ഡിഎഫിന്; കെ മുരളീധരനെ തള്ളി വിഡി സതീശന്‍ രംഗത്ത്

'ബാറ്റിംഗ് ഓര്‍ഡറില്‍ താഴെപ്പോകാന്‍ നിങ്ങള്‍ എന്തു തെറ്റു ചെയ്തു?'; മത്സരത്തിനിടെ രാഹുലിനോട് ലിയോണ്‍- വീഡിയോ

BGT 2024: രോഹിത് ബാറ്റിംഗിന് വരുമ്പോൾ ഞങ്ങൾക്ക് ആശ്വാസമാണ്; അവനെ പുറത്താകേണ്ട ആവശ്യമില്ല, തന്നെ പുറത്തായിക്കോളും"; താരത്തിന് നേരെ ട്രോള് മഴ

കോഴിക്കോട് ഡിഎംഒ സ്ഥാനത്തേക്കുള്ള കസേരകളിയില്‍ വീണ്ടും ട്വിസ്റ്റ്; ഡോ രാജേന്ദ്രന്‍ വീണ്ടും കോഴിക്കോട് ചുമതലയേല്‍ക്കും