'രാജ്യത്തിന്റെ പേര് മാറ്റുന്നത് എതിര്‍ക്കേണ്ട, ഭരണഘടന വിരുദ്ധര്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ മുദ്രകുത്തും'; എംപിമാര്‍ക്ക് 'ഭാരത്' വിവാദത്തില്‍ നിര്‍ദ്ദേശം നല്‍കി ഡിഎംകെ

രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പാര്‍ലമെന്റില്‍ എതിര്‍ക്കേണ്ടെന്ന തീരുമാനവുമായി ഡിഎംകെ. തിങ്കളാഴ്ച തുടങ്ങുന്ന പ്രത്യേക പാര്‍ലമെന്റ് യോഗത്തിന് മുന്നോടിയായി ചേര്‍ന്ന ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് പേര് മാറ്റുന്നത് സംബന്ധിച്ച നിലപാടില്‍ അന്തിമ തീരുമാനം.

ഭരണഘടനയുടെ ഭാഗമായ ഭാരത് എന്ന പേരിനെ എതിര്‍ക്കുന്നത് ഭരണഘടന വിരുദ്ധര്‍ എന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഡിഎംകെയുടെ തീരുമാനം. എന്നാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയത്തെ എതിര്‍ക്കണമെന്ന് എംപിമാരോട് ഡിഎംകെ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാജ്യസഭാ സമ്മേളനത്തില്‍ തങ്ങളുടെ 10 എംപിമാരും കര്‍ശനമായി പങ്കെടുക്കണമെന്ന് ഡിഎംകെ എംപിമാരുടെ യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. അമിത്ഷായെ സന്ദര്‍ശിച്ചതിനു പിന്നാലെ എടപ്പാടി പളനിസ്വാമി തമിഴ്‌നാട്ടില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും നടത്തുമെന്ന് പറഞ്ഞിരുന്നു.

ജി 20 ഉച്ചകോടിയില്‍ പ്രതിനിധികള്‍ക്കുള്ള ക്ഷണക്കത്തില്‍ ഇന്ത്യന്‍ പ്രസിഡന്റ് എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയതില്‍ പ്രതികരിച്ചവരില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഉണ്ടായിരുന്നു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം