'ബിഹാറിനെയും ആന്ധ്രയേയും കുറിച്ച് സംസാരിക്കരുത്'; എംപിമാർക്ക് രാഹുലിന്റെ 'സ്റ്റഡിക്ലാസ്'

പാർലമെന്റിലെ ബജറ്റ് ചർച്ചയിൽ പങ്കെടുക്കുന്ന ലോക്സഭാ എംപിമാർക്ക് രാഹുല്‍ ഗാന്ധിയുടെ ‘സ്റ്റഡിക്ലാസ്’. ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുന്ന കോണ്‍ഗ്രസിന്റെ 20 എംപിമാരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. ബജറ്റില്‍ പ്രത്യേക പരിഗണന ലഭിച്ച സംസ്ഥാനങ്ങളെ വിമര്‍ശിക്കുന്ന തരത്തില്‍ സംസാരിക്കരുതെന്നാണ് രാഹുലിന്റെ പ്രധാന നിര്‍ദേശം. പാര്‍ട്ടി ലൈന്‍ ഉറപ്പാക്കുന്ന നിലയില്‍ സംസാരിക്കണമെന്ന നിര്‍ദ്ദേശവും നൽകി.

കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടിയല്ല, ദേശീയ പാര്‍ട്ടിയാണ്. ബിഹാറിനെയും ആന്ധ്രയെയും കുറിച്ച് മോശമായി സംസാരിക്കരുത്. മറിച്ച് ബജറ്റിൽ അവഗണിക്കപ്പെട്ട സംസ്ഥാനങ്ങളെക്കുറിച്ചായിരിക്കണം സംസാരിക്കേണ്ടത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ തിരിച്ചടിയാവുന്ന പരാമര്‍ശങ്ങള്‍ക്ക് ഇടനല്‍കരുതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

പ്രാദേശിക പ്രശ്‌നങ്ങളെക്കുറിച്ചും അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ ഫണ്ട് ലഭിക്കാത്ത സംസ്ഥാനങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടത്. കസേര സംരക്ഷിക്കാനുള്ള ബജറ്റെന്ന ആരോപണം അടിവരയിടണം. തൊഴിലില്ലായ്മ, വിലക്കയറ്റം, സര്‍ക്കാരിന്റെ മധ്യവര്‍ഗവിരുദ്ധ നിലപാടുകള്‍ എന്നിവയായിരിക്കണം പ്രസംഗങ്ങളുടെ ഉള്ളടക്കമെന്നും രാഹുല്‍ നിര്‍ദേശിച്ചു. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയായ ന്യായ് പത്രയില്‍നിന്ന് രണ്ടുകാര്യങ്ങള്‍ ബജറ്റില്‍ പകര്‍ത്തിവെച്ചിട്ടുണ്ട്.

പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തിന്റെ വിഷയങ്ങളില്‍ പരിമിതപ്പെട്ട് പോകുന്ന പ്രാദേശിക പാര്‍ട്ടികളുടെ പ്രസംഗം പോലെയാകരുത് കോണ്‍ഗ്രസ് എംപിമാരുടെ ഇടപെടല്‍ എന്നും രാഹുല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് നിര്‍ദ്ദേശം നൽകി. ബജറ്റ് ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് ലഭിച്ച നാല് മണിക്കൂര്‍ കാര്യക്ഷമമായി വിനിയോഗിക്കണം എന്ന കാഴ്ചപ്പാടും രാഹുല്‍ ഗാന്ധി പങ്കുവെച്ചു.

പത്ത് മിനിറ്റോളം നീണ്ടുനിന്ന യോഗത്തിലാണ് രാഹുല്‍ എംപിമാര്‍ക്ക് ‘സ്റ്റഡി ക്ലാസെ’ടുത്തത്. ബുധനാഴ്ചയായിരുന്നു യോഗം. കോണ്‍ഗ്രസില്‍ നിന്ന് കുമാരി ഷെല്‍ജയാണ് ബജറ്റ് ചര്‍ച്ചയില്‍ ആദ്യം സംസാരിച്ചത്. ശശി തരൂര്‍, ഹൈബി ഈഡന്‍ എന്നിവരടക്കം 20 എംപിമാരാണ് ചര്‍ച്ചയില്‍ സംസാരിച്ചത്. കോൺഗ്രസ് എംപിമാരുടെ ഭാഗത്ത് നിന്നുള്ള തന്ത്രപരമായ ഇടപെടൽ ഉറപ്പാക്കാനുള്ള രാഹുൽ ഗാന്ധിയുടെ നീക്കം മൂന്നാം മോദി ടേമിൽ പാർലമെൻ്ററി ഇടപെടലിനെ കോൺഗ്രസ് എത്രത്തോളം ഗൗരവമായി കാണുന്നു എന്നതിൻ്റെ കൂടി സൂചനയാകുന്നുണ്ട്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം