"ഭയത്തിന്റെ ചക്രത്തിൽ കുടുങ്ങരുത്": മുസ്ലിങ്ങളോട് ആർ‌.എസ്‌.എസ് മേധാവി മോഹൻ ഭാഗവത്

എല്ലാ ഇന്ത്യക്കാരുടെയും ഡി‌എൻ‌എ ഒരുപോലെയാണെന്ന് അഭിപ്രായപ്പെട്ട ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത് ഇസ്‌ലാം ഇന്ത്യയിൽ അപകടത്തിലാണെന്ന ഭയത്തിൽ കുടുങ്ങിപ്പോകരുതെന്ന് മുസ്ലിങ്ങളോട് ആവശ്യപ്പെട്ടു.

“”ഹിന്ദുസ്ഥാനി ഫസ്റ്റ്, ഹിന്ദുസ്ഥാൻ ഫസ്റ്റ് “” എന്ന വിഷയത്തിൽ മുസ്ലിം രാഷ്ട്ര മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിച്ച അദ്ദേഹം, ആളുകളെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാനാവില്ലെന്ന് പറഞ്ഞു.

ആൾക്കൂട്ട ആക്രമണങ്ങൾ നടത്തുന്നവർ ഹിന്ദുത്വത്തിന് എതിരാണ് എന്നും മോഹൻ ഭാഗവത് പറഞ്ഞു. ചിലപ്പോഴെല്ലാം ആളുകൾക്കെതിരെ വ്യാജ ആൾക്കൂട്ട ആക്രമണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും മോഹൻ ഭാഗവത് പറഞ്ഞു.

“ഇന്ത്യയിൽ ഇസ്ലാം അപകടത്തിലാണെന്ന ഭയത്തിന്റെ ചക്രത്തിൽ കുടുങ്ങരുത്,” അദ്ദേഹം ചടങ്ങിൽ പറഞ്ഞു.

രാജ്യത്ത് ഐക്യമില്ലാതെ വികസനം സാധ്യമല്ലെന്ന് പറഞ്ഞ ആർ‌എസ്‌എസ് മേധാവി ഐക്യത്തിന്റെ അടിസ്ഥാനം ദേശീയതയും പൂർവ്വികരുടെ മഹത്വവുമാകണമെന്ന് ഊന്നിപ്പറഞ്ഞു.

ഹിന്ദു-മുസ്ലിം സംഘർഷത്തിനുള്ള ഏക പരിഹാരം ചർച്ചകളാണ്, വിയോജിപ്പല്ല, അദ്ദേഹം പറഞ്ഞു.

“ഹിന്ദു-മുസ്ലിം ഐക്യം എന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്, കാരണം അവ വ്യത്യസ്തമല്ല, മറിച്ച് ഒന്നാണ്. മതം ഏതായലും എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻ‌എ ഒരുപോലെയാണ്,” മോഹൻ ഭാഗവത് പറഞ്ഞു.

“ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ഹിന്ദുക്കളുടെയോ മുസ്ലിംങ്ങളുടെയോ ആധിപത്യം അല്ല ഉണ്ടാവേണ്ടത്. ഇന്ത്യക്കാരുടെ ആധിപത്യം ആണ് ഉണ്ടാകേണ്ടത്.”

ആർ.എസ്.എസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇല്ലെന്നും പ്രതിച്ഛായ നിലനിർത്തുന്നതിനെക്കുറിച്ച് അത് ചിന്തിക്കുന്നില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. രാഷ്ട്രത്തെ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിലെ എല്ലാവരുടെയും ക്ഷേമത്തിനുമായാണ് ആർ.എസ്.എസ് പ്രവർത്തിക്കുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം