നിക്ഷേപത്തിന് ഇരട്ടി ലാഭം, യുവാവ് തട്ടിയെടുത്തത് 42 ലക്ഷം; 19കാരനായ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ പിടിയില്‍

നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്യുന്ന നിരവധി പദ്ധതികള്‍ നാം നിരന്തരം കാണാറുണ്ട്. ഇത്തരത്തില്‍ ഒരു വാഗ്ദാനവുമായി രംഗത്തെത്തി നിരവധി ആളുകളില്‍ നിന്ന് പണം തട്ടിയ ഒരു കേസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിക്ഷേപത്തിന് ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് 42 ലക്ഷം രൂപ തട്ടിയ കേസില്‍ 19കാരന്‍ പിടിയിലായ സംഭവമാണ് ചര്‍ച്ചയാകുന്നത്.

ഏകദേശം 200 പേരില്‍ നിന്ന് 19കാരന്‍ ഇത്തരത്തില്‍ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയായ കാഷിഫ് മിര്‍സയാണ് കേസില്‍ അറസ്റ്റിലായത്. കേസിലെ പ്രതിയായ 19കാരന്‍ 11ാം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് പറയുന്നു.

നിക്ഷേപത്തിന് ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്നാണ് ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ പ്രതി പണം തട്ടിയത്. 99,999 രൂപ നിക്ഷേപിച്ചാല്‍ 13 ആഴ്ചകള്‍ പിന്നിടുമ്പോള്‍ 1,39,999 രൂപ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തില്‍ പലര്‍ക്കും ലാഭ വിഹിതവും ഇയാള്‍ നല്‍കിയിരുന്നു.

ആളുകളുടെ വിശ്വാസ്യത നേടിയെടുത്തതിന് പിന്നാലെ യുവാവ് നിക്ഷേപകരെ ഒന്നടങ്കം വഞ്ചിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് ഹ്യൂണ്ടായ് വെര്‍ണ കാര്‍, നോട്ടെണ്ണല്‍ മെഷിന്‍, നിരവധി ഫോണുകള്‍, ലാപ്ടോപ്പുകള്‍ എന്നിവയും പൊലീസ് കണ്ടെടുത്തു.

Latest Stories

റോഡുകള്‍ നശിക്കുന്നു; തടി ലോറികളില്‍ അമിത ഭാരം ഒഴിവാക്കണം; പെരുമ്പാവൂരിലെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ

ആ ഇന്ത്യൻ താരങ്ങൾ ഇനി ഐപിഎല്ലിൽ ഉണ്ടാവില്ല; അൺസോൾഡ് പ്ലേയേഴ്സ് ഇവർ

മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു.. സര്‍ജറിക്ക് പിന്നാലെയുണ്ടായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍: മഞ്ജു പത്രോസ്

കഴിച്ച ഭക്ഷണത്തിന് പണം നല്‍കിയില്ല; ഹോട്ടല്‍ ഉടമയെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍

കൂനിയെന്നും പരന്ന മാറിടമുള്ളവളെന്നും വിളിച്ച് പരിഹസിച്ചു, തകര്‍ന്നു പോയി.. ജീവിതം തിരിച്ചുപിടിച്ചത് തെറാപ്പിയിലൂടെ: അനന്യ

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം; കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്

മുഖ്യമന്ത്രി ആര്?; ചിത്രം തെളിയാതെ മഹാരാഷ്ട്രയിലെ മഹായുതിയുടെ പരുങ്ങല്‍; ഷിന്‍ഡെ ക്യാമ്പിന്റെ സമ്മര്‍ദ്ദം ഏറുമ്പോള്‍ അജിത് പവാറിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'

വൃത്തിയില്ലാതെ കാറ്ററിംഗ് യൂണിറ്റുകള്‍; വ്യാപക പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; 10 സ്ഥാപനങ്ങള്‍ പൂട്ടിച്ചു; 45 സ്ഥാപനങ്ങള്‍ക്ക് പിഴ; കടുത്ത നടപടി

ഇന്ത്യയ്ക്ക് മേലുള്ള ആ വ്യാമോഹം അവസാനിച്ചിട്ട് കൊല്ലം കുറെയായി, അതൊരിക്കല്‍ കൂടെ ഓര്‍മപ്പെടുത്തപ്പെടുകയാണ്

മോഹന്‍ലാലിനൊപ്പം സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തും; വിഷ്ണു മഞ്ചുവിന്റെ 'കണ്ണപ്പ' വരുന്നു, റിലീസ് തിയതി പുറത്ത്