രാഷ്ട്രപതി ദ്രൗപതി മുർമു തിങ്കളാഴ്ച ഉത്തർപ്രദേശിലെ മഹാകുംഭ മേളയിൽ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. പുണ്യസ്നാനം നടത്തിയ ശേഷം പ്രസിഡന്റ് മുർമു ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിൽ പ്രാർത്ഥന നടത്തി.
ഇന്ന് രാവിലെ പ്രയാഗ്‌രാജിലെത്തിയ രാഷ്ട്രപതിയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് സ്വീകരിച്ചു. “പ്രയാഗ്‌രാജിൽ എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ഉത്തർപ്രദേശ് ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്വീകരിച്ചു.” എന്ന് രാഷ്ട്രപതി ഭവൻ എക്‌സിൽ കുറിച്ചു.
Read more
അതേസമയം, ഇന്ന് രാവിലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും കുടുംബവും 2025 ലെ മഹാ കുംഭമേളയിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. “ലോകമെമ്പാടുമുള്ള ആളുകൾ ഇവിടെ പുണ്യസ്നാനത്തിനായി എത്തുന്നുണ്ട്… ഇവിടെ വരാൻ കഴിഞ്ഞത് ഭാഗ്യമായി ഞാൻ കരുതുന്നു. 2027 ലെ കുംഭമേള ഹരിദ്വാറിലാണ്, അതിനുള്ള ഒരുക്കങ്ങൾ ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു,” ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.