ദ്രവീഡിയന്‍ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത നീക്കം; രജനീകാന്ത് -കരുണാനിധി കൂടികാഴ്ച ഇന്ന്

രണ്ട് പതിറ്റാണ്ട് നീണ്ട അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിച്ച് ദ്രവീഡിയന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയ തമിഴ് താരം രജനീകാന്ത് തികച്ചും അപ്രതീക്ഷിതമായ നീക്കത്തില്‍ കരുണാനിധിയെ കാണുന്നു. ഇന്നു വൈകിട്ട് കരുണാനിധിയുടെ വസതിയിലാണ് കൂടികാഴ്ച.

തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഡി എം കെ തലവനുമായി രജനീകാന്ത് ചര്‍ച്ച ചെയ്യും. പാര്‍ട്ടി രൂപികരിച്ച രജനീകാന്ത് അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന നല്‍കിയിരുന്നു. രസികര്‍ മണ്‍ട്രത്തിനായി തുടങ്ങിയ വെബ്‌സൈറ്റില്‍ ഒറ്റദിവസം മാത്രം 50000 പേര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

തന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് ആത്മീയ സ്വാഭാമുണ്ടാകുമെന്ന് നേരത്തെ സൂചന നല്‍കിയിരുന്ന രജനീകാന്തിന്റെ അപ്രതീക്ഷിത നിക്കം തമിഴ് രാഷ്ട്രീയ ലോകം വളരെ ശ്രദ്ധയോടൊയണ് വീക്ഷിക്കുന്നത്.

തെരഞ്ഞെടുപ്പിലെ എല്ലാ നിയമസഭാ സീറ്റുകളിലും മത്സരക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപന വേളയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിനിമയിലെ തന്‍റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് തന്‍റെ പാര്‍ട്ടി മുന്‍ഗണന നല്‍കും. തമിഴ് രാഷ്ട്രീയം മാറ്റാന്‍ ശ്രമിക്കും. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് രജനി പറഞ്ഞു.

പിറന്നാള്‍ ദിനമായ ഡിസംബര്‍ 12-ന് പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഡിസംബര്‍ 31-ന് പ്രഖ്യാപനം മാറ്റുകയായിരുന്നു.

അന്തരിച്ച ജയലളിതയുടേയും രാഷ്ട്രീയത്തില്‍ നിന്ന് പിന്നോക്കം പോയ കരുണാനിധിയുടേയും സ്ഥാനത്ത് പുതുമുഖങ്ങളുടെ ആവശ്യം നിലനില്‍ക്കെയാണ് രജനി ജനങ്ങളുമായി സംവദിച്ചിരുന്നത്. രജനിയുടെ രാഷ്ട്രീയപ്രവേശനം വര്‍ഷങ്ങളായി തമിഴകത്തിലെ പ്രധാന ചര്‍ച്ചാവിഷയമാണെങ്കിലും ജയലളിതയുടെ മരണത്തെത്തുടര്‍ന്നാണ് താരം രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

Latest Stories

'വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകൾക്കുള്ളതല്ല'; മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ലെന്ന് സമസ്ത മുഖപത്രം സുപ്രഭാതം

ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ്; പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി എൻപിപി അധികാരത്തിലേക്ക്

സൂര്യയുടെ അലറലോടലറല്‍.. തലവേദനയോടെ തിയേറ്റര്‍ വിട്ടാല്‍ പ്രേക്ഷകര്‍ വീണ്ടും വരില്ല; വിമര്‍ശനങ്ങളോട് പ്രതികരിച്ച് റസൂല്‍ പൂക്കുട്ടി

IND vs AUS: വിരാട് കോഹ്‌ലിക്ക് പരിക്ക് ഭയം?, പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ടെന്‍ഷന്‍

മത്സരങ്ങൾക്ക് മുന്നോടിയായി ഡ്രഗ്സ് പാർട്ടി; പ്രീമിയർ ലീഗ് റഫറിക്കെതിരെ വീണ്ടും ഗുരുതര ആരോപണം

'കൂട്ടിയാൽ കൂടുമോ, അത്രക്കുണ്ട്'; മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍

എത്ര വൃത്തിയാക്കിയാലും മറ്റൊരാളുടെ ദുര്‍ഗന്ധം വരും, ആരെങ്കിലും ഉപയോഗിച്ച വസ്ത്രങ്ങളും ഷൂകളുമാണ് ധരിച്ചിരുന്നത്: വിക്രാന്ത് മാസി

രാഹുലിന്റെ പരിക്ക് വാർത്തക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി, സൂപ്പർതാരത്തിന് കിട്ടിയത് വമ്പൻ പണി ; ആരാധകർ ആശങ്കയിൽ

പി വി അൻവറിന് പിന്നിൽ അധോലോക സംഘം; തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രിയെന്ന് പി ശശി

'തിലക് വർമ്മയ്ക്ക് കിട്ടിയത് മുട്ടൻ പണി'; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ