'മാന്യമായി വസ്ത്രം ധരിച്ചോ, അല്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കും'; ഭീഷണി മുഴക്കി യുവാവ്, ഒടുവിൽ ജോലി തെറിച്ചു

യുവതിക്കെതിരെ ഭീഷണി മുഴക്കിയ യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബെംഗളൂരുവിലാണ് സംഭവം. എത്തിയോസ് സർവീസസിലെ ജീവനക്കാരനായിരുന്ന നികിത് ഷെട്ടിയെ ആണ് ജോലിയിൽ നിന്ന് പിരിച്ച്‌വിട്ടത്. ഭാര്യയോട് മാന്യമായി വസ്ത്രം ധരിക്കാൻ പറയണം പ്രത്യേകിച്ച് കർണാടകയിൽ, അല്ലെങ്കിൽ അവളുടെ മുഖത്ത് ആസിഡ് എറിയാൻ സാധ്യതയുണ്ടെന്നായിരുന്നു നികിത് ഷെട്ടി അയച്ച ഭീഷണി സന്ദേശം.

സംഭവത്തിൽ യുവതിയുടെ ഭർത്താവും മാധ്യമപ്രവർത്തകനുമായ ഷഹബാസ് അൻസാർ യുവാവിന്‍റെ ഭീഷണി സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് നികിത് ഷെട്ടിക്കെതിരെ നടപടിയെടുത്തത്. കർണാടക മുഖ്യമന്ത്രിയെയും ഡിജിപിയെയും മന്ത്രി ഡി കെ ശിവകുമാറിനെയും ടാഗ് ചെയ്താണ് യുവതിയുടെ ഭർത്താവ് സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചത്. യുവാവിനെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും പോസ്റ്റിൽ കുറിച്ചിരുന്നു.

പിന്നാലെ പോസ്റ്റ് ശ്രദ്ധയിൽപെട്ട കമ്പനി ജീവനക്കാർ നികിത് ഷെട്ടിക്കെതിരെ നടപടിയെടുക്കുകയായിരുന്നു. എന്ത് വസ്ത്രം ധരിക്കണമെന്ന മറ്റൊരാളുടെ അവകാശത്തിൽ ഇടപെട്ട് ഭീഷണി സന്ദേശം മുഴക്കിയിരിക്കുകയാണ് തങ്ങളുടെ ജീവനക്കാരനെന്നും സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഇയാളുടെ പെരുമാറ്റം തീർത്തും അസ്വീകാര്യവും എത്തിയോസ് സർവീസസ് ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്നും കമ്പനി പറഞ്ഞു.

Latest Stories

അന്ന് മുഴുവൻ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു, എന്നിട്ടും അവൻ ഒരു സൂചന പോലും...;സഹതാരത്തെക്കുറിച്ച് രവീന്ദ്ര ജഡേജ

പോക്സോ കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി

"വിരമിച്ച് കഴിഞ്ഞ് എന്നെ ധോണി വിളിച്ചതേയില്ല"; എം എസ് ധോണി ചെയ്തത് മോശമായ പ്രവർത്തിയെന്ന് ആരാധകർ

പുഷ്പ 2 ഒ.ടി.ടിയില്‍! പ്രതികരിച്ച് നിര്‍മ്മാതാക്കള്‍

ഇതിഹാസ റെസ്റ്റ്ലർ റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

പി കെ ശശിക്കെതിരെ അച്ചടക്ക നടപടി; രണ്ട് ചുമതലകളിൽ നിന്ന് മാറ്റി സിപിഐഎം

ഗാര്‍ഹികപീഡന നിയമങ്ങൾ ഭര്‍ത്താവിനെ പിഴിയാനുള്ളതല്ലെന്ന് സുപ്രീംകോടതി; കുറ്റങ്ങൾ പാക്കേജായി ചുമത്തുന്നുവെന്ന് നിരീക്ഷണം

നീ എത്ര ദുരന്തം ആയാലും ഞാൻ പിന്തുണക്കും, നിന്റെ കഴിവ് എനിക്ക് നന്നായി അറിയാം; ഇതിഹാസം തന്നോട് പറഞ്ഞതായി വെളിപ്പെടുത്തി സഞ്ജു സാംസൺ

മഞ്ഞപ്പിത്തം; രോഗബാധിതരുള്ള കളമശ്ശേരിയിലെ വാർഡുകളിൽ ഇന്ന് മെഡിക്കൽ ക്യാമ്പ്, രോഗലക്ഷണങ്ങൾ ഉള്ളത് മുപ്പത്തിലധികം പേർക്ക്

ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് മരണം; 50 വയസുകാരനായ ഡോക്ടർ പിടിയിൽ