ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജിയും ഭാര്യ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞ എസ്തര്‍ ഡഫ്ലോയും പരമ്പരാഗത ഇന്ത്യന്‍ വേഷമണിഞ്ഞ് നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങി. അഭിജിത് ബാനര്‍ജി കസവ് മുണ്ടും ജോധ്പുരി സ്യൂട്ടുമണിഞ്ഞപ്പോള്‍ ഭാര്യ എസ്തര്‍ ഡഫ്ലോ നീലസാരിയിലാണ് പുരസ്‌കാരദാന ചടങ്ങിന് എത്തിയത്. ഇവര്‍ക്കൊപ്പം പുരസ്‌കാരം പങ്കിട്ട അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മൈക്കല്‍ ക്രെമ്മര്‍ അമേരിക്കന്‍ വേഷത്തിലെത്തി. സ്വീഡനിലെ സ്റ്റോക്ഹോം കണ്‍സേര്‍ട്ട് ഹാളിലായിരുന്നു പുരസ്‌കാരദാന ചടങ്ങ്.
ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് നോബേല്‍ പുരസ്‌കാരം ലഭിച്ചത്. ഒക്ടോബറിലാണ് സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാര ജേതാക്കളായി തിരഞ്ഞെടുത്തത്. അമര്‍ത്യാ സെന്നിന് ശേഷം സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അഭിഷേക് ബാനര്‍ജി. കൊല്‍ക്കത്തയിലാണ് അഭിഷേക് ബാനര്‍ജി ജനിച്ചത്.
മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസര്‍മാരാണ് അഭിഷേകും ഡഫ്ലോയും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറാണ് ക്രെമ്മര്‍.