രാഷ്ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷനേതാക്കളുടെ പിന്തുണ തേടി ദ്രൗപദി മുർമു

രാഷ്ട്രപതി തിരഞ്ഞടുപ്പിൽ പ്രതിപക്ഷനേതാക്കളുടെ പിന്തുണ തേടി ബിജെപി സ്ഥാനാർഥി ദ്രൗപദി മുർമു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയവരോടാണ് ദ്രൗപദി മുർമു നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുമ്പ് ഫോണിൽ വിളിച്ച് പിന്തുണ അഭ്യർഥിച്ചത്. മൂവരും ദ്രൗപ​ദിക്ക് ആശംസകളറിയിച്ചതായാണ് റിപ്പോർട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി, ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവർക്കൊപ്പമാണ് ദ്രൗപദി മുർമു ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയത്. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ആദിവാസി വനിതയാണ് ദ്രൗപദി മുർമു.  ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.

ഒഡീഷ സ്വദേശിനിയായ ദ്രൗപദി മുർമു  ജാർഖണ്ഡ് ഗവർണറായും ഒഡീഷ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി  മുർമുവിനെ  തെരഞ്ഞെടുത്തിരുന്നു (നിലാകാന്ത പുരസ്കാരം). 2015ൽ  ദ്രൗപതിയെ ജാർഖണ്ഡിന്റെ ​ഗവർണറായി നിയമിയതായ മുർമു ജാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ​ഗവർണറാണ്

ജാർഖണ്ഡിന്റെ ആദ്യ വനിതാ ​ഗവർണർ എന്ന പ്രത്യേകതയും ദ്രൗപതി മുർമുവിന് തന്നെ.  ജൂലൈ 18ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ യശ്വന്ത് സിൻഹയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം