ഏഴ് കോടിയുടെ മയക്കുമരുന്ന്: ടാറ്റൂ ആര്‍ട്ടിസ്റ്റായ മലയാളി യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ബെംഗളൂരുവരില്‍ മയക്കുമരുന്ന് കടത്തിയതിന് ടാറ്റൂ ആര്‍ടിസ്റ്റായ മലയാളി യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഏഴുകോടി രൂപ വിലവരുന്ന 12 കിലോ ഹാഷിഷ് ഓയിലാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കോട്ടയം സ്വദേശിയായ ടാറ്റൂ ആര്‍ട്ടിസ്റ്റ് വിഷ്ണുപ്രിയ (22), സുഹൃത്തായ കോയമ്പത്തൂര്‍ സ്വദേശി സിഗില്‍ വര്‍ഗീസ് (32), ഇവരുടെ കൂട്ടാളിയായ മടിവാള സ്വദേശി എം.വിക്രം(23) എന്നിവരാണ് പിടിയിലായത്.

ബെംഗളൂരുവില്‍ കോത്തന്നൂരിലാണ് വിഷ്ണുപ്രിയയും സുഹൃത്തും താമസിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ബി.ടി.എം ലേഔട്ടില്‍ നിന്ന് ആദ്യം വിക്രമിനെ പിടികൂടിയിരുന്നു. 80 ഗ്രാം ഹാഷിഷ് ഓയില്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. വിഷ്ണുപ്രിയയും, സിഗിലുമാണ് മയക്കുമരുന്ന് നല്‍കിയതെന്ന് വിക്രമിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോത്തന്നൂരിലെ വീട്ടിലെത്തി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

താമസസ്ഥലത്ത് നിന്ന് കോടികള്‍ വിലവരുന്ന മയക്കുമരുന്ന് റെയ്ഡില്‍ പിടിച്ചെടുക്കുകയായിരുന്നു. വിശാഖപട്ടണത്ത് നിന്നാണ് ഇവ എത്തിച്ചത്. തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുകയാണ് ചെയ്യുന്നത്.

ബെംഗളൂരുവിലെ കോളജില്‍ ഒന്നിച്ച് പഠിച്ചിരുന്ന വിഷ്ണുപ്രിയയും, സിഗിലും പിന്നീട് വീട് വാടകയ്ക്കെടുത്ത് ടാറ്റൂ കലാകാരന്മാരായി ജോലി ചെയ്ത് വരികയായിരുന്നു. 2020 മുതല്‍ ഇവര്‍ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം