അർണബിന്റെ വാദം കേൾക്കുന്നതിനിടെ സിദ്ദീഖ് കാപ്പൻ നേരിടുന്ന അനീതി ചൂണ്ടിക്കാട്ടി കപിൽ സിബൽ

റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യം സംബന്ധിച്ച വാദം കേൾക്കുന്നതിനിടെ നിലവിൽ ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പനെതിരായ കേസ് കോടതിയിൽ പരാമർശിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. മഹാരാഷ്ട്ര സർക്കാരിനും മുംബൈ പൊലീസിനും വേണ്ടിയാണ് കപിൽ സിബൽ ഹാജരായത്.

ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകർക്ക് നൽകുന്ന പരിഗണനയിലെ അസമത്വം ചൂണ്ടിക്കാട്ടാനാണ് ബുധനാഴ്ച കപിൽ സിബൽ ഡൽഹി ആസ്ഥാനമായുള്ള മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കേസ് പരാമർശിച്ചത്. വ്യക്തിസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കണമെന്ന് നിരീക്ഷിച്ചു കൊണ്ടാണ് സുപ്രീംകോടതി അർണബിന് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യം അനുവദിക്കുന്നതിനെതിരെ വാദിച്ച സിബൽ മലയാളി മാധ്യമ പ്രവർത്തകൻ നേരിടുന്ന അനീതി എടുത്തുപറഞ്ഞു.

ഹത്രാസ് കൂട്ടബലാത്സംഗ-കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമ പ്രവർത്തകനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ആർട്ടിക്കിൾ 32ന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ കീഴ്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ഹർജി നാല് ആഴ്ച്ചത്തേക്ക് നീട്ടിവെയ്ക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളും ഈ രാജ്യത്ത് സംഭവിക്കുന്നുണ്ട് എന്ന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

സിദ്ദീഖ് ഇതുവരെ ജാമ്യാപേക്ഷ നൽകിയിട്ടില്ല. അദ്ദേഹം ജുഡിഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. പൊലീസ് കസ്റ്റഡിയിൽ വേണമെന്ന് ഉത്തർപ്രദേശിലെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് നൽകിയ അപേക്ഷ മഥുരയിലെ ഒരു കോടതി അടുത്തിടെ നീട്ടിവെച്ചു.

Latest Stories

കാന്താരയുടെ സെറ്റില്‍ വച്ചല്ല ആ അപകടം നടന്നത്, അന്ന് ഷൂട്ടിങ് ഉണ്ടായിരുന്നില്ല..; മലയാളി യുവാവിന്റെ മരണത്തില്‍ നിര്‍മ്മാതാവ്

സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ; പാകിസ്ഥാനിൽ പ്രളയ സാധ്യത

IPL 2025: 'ഞങ്ങൾക്ക് ഭയമാകുന്നു, ബോംബുകൾ വരുന്നു'; മാച്ചിനിടയിലുള്ള ചിയര്‍ഗേളിന്റെ വീഡിയോ വൈറൽ

ഉറിയിലെ പാക് ഷെല്ലാക്രമണം; കൊല്ലപ്പെട്ടത് 45കാരി നർഗീസ്, മറ്റൊരു സ്ത്രീക്ക് പരിക്ക്

സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു; അതിർത്തി മേഖലകളിലെ മലയാളികളുടെ വിവരങ്ങൾ ലഭ്യമാകും

പ്രതിസന്ധികളുടെ ചക്രവ്യൂഹത്തിലകപ്പെട്ട് പാകിസ്ഥാൻ: ഇന്ത്യയ്ക്ക് പിന്നാലെ ആക്രമണവുമായി ബിഎൽഎ, രാജ്യവ്യാപക പ്രക്ഷോഭവുമായി ഇമ്രാൻ അനുകൂലികൾ, അഫ്ഗാൻ അതിർത്തിയിൽ നുഴഞ്ഞു കയറ്റം

'ഇങ്ങനെയൊരു സാഹചര്യത്തില്‍ ആ വേദിയില്‍ വന്ന് പാടാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്..'; സംഗീതനിശ റദ്ദാക്കി വേടന്‍

IND VS PAK: ഇനി ഇല്ല പാകിസ്ഥാൻ, ആദരാഞ്ജലികൾ നേർന്ന് ഇതിഹാസ ക്രിക്കറ്റ് അമ്പയർ

ജമ്മുവിലേക്ക് റോഡ് മാര്‍ഗം പോകുന്നുവെന്ന് മുഖ്യമന്ത്രി; വാഹനത്തിന് മുന്നില്‍ ദേശീയ പതാക; റോഡിന്റെയും കോണ്‍വോയിയുടെയും ദൃശ്യങ്ങളും; ജനങ്ങള്‍ക്ക് ശക്തി നല്‍കാന്‍ ഒമര്‍ അബ്ദുള്ള

'രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യും'; എക്സ് പോസ്റ്റുമായി ഇന്ത്യൻ ആർമി, തിരിച്ചടിച്ചതിന്റെ തെളിവായി വീഡിയോ