സ്തീ യാത്രക്കാര്‍ക്ക് ഡെല്‍ഹി മെട്രോയില്‍ സൗജന്യ യാത്ര അനുവദിക്കാനുള്ള ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റൈ തീരുമാനം സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇ ശ്രീധരന്‍. തീരുമാനം ഡെല്‍ഹി മെട്രോയുടെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് സ്ഥാപനത്തെ പാപ്പാരക്കുമെന്നും പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ മുന്നറിയിപ്പ് നല്‍കി. ഇതിനെതിരെ ഇടപെടണമെന്നും ഡെല്‍ഹിയുടെ അഭിമാനമായി മാറിയ മെട്രോയുടെ ശില്പി ഇ ശ്രീധരന്‍ പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു.
സൗജന്യ യാത്ര അനുവദിക്കാനുള്ള ഡെല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തിന് അനുമതി നല്‍കരുതെന്നാണ് ശ്രീധനരന്റ ആവശ്യം. 2002 ലാണ് ഡെല്‍ഹിയില്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുന്നത്. ഇപ്പോള്‍ സ്ത്രീകള്‍ക്ക് ഡെല്‍ഹിയില്‍ സൗജന്യ യാത്ര അനുവിദിച്ചാല്‍ ഇത് രാജ്യത്തെ എല്ലാ മെട്രോകളും പിന്തുടര്‍ന്നേക്കാമെന്നും കത്തില്‍ ശ്രീധരന്‍ മുന്നറിയിപ്പ് നല്‍കുന്നു.
Read more
എന്നാല്‍ ഡെല്‍ഹി മെട്രോയ്ക്ക് ഇതുകൊണ്ട് ഒരു രൂപ പോലും നഷ്ടമാകില്ലെന്നും തുക ഡെല്‍ഹി സര്‍ക്കാര്‍ നല്‍കുമെന്നും ആം ആദ്മി നേതാവ് സൗരവ് ഭരത്വാജ് വ്യക്തമാക്കി.കേന്ദ്രത്തിന്റെയും ഡെല്‍ഹി സര്‍ക്കാരിന്റെയും സംയുക്ത സംരഭമാണ് ഡെല്‍ഹി മെട്രോ.