മരിച്ചെന്നു കരുതി വൃദ്ധയുടെ മൃതദേഹം ഫ്രീസറിലേക്ക് മാറ്റി; ബന്ധുക്കള്‍ ആഭരണങ്ങള്‍ എടുക്കുന്നതിനിടെ കണ്ണു തുറന്ന് വൃദ്ധ!

മരണം ഉറപ്പാക്കി മോര്‍ച്ചറിയിലേക്ക് മാറ്റിയ വൃദ്ധയ്ക്ക് പുനര്‍ജ്ജന്മം. പഞ്ചാബിലെ കപൂര്‍ത്തലയിലെ ആശുപത്രിയിലാണ് നാടകീയ സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 65-കാരി മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

മരണമറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരി എടുക്കാനായി മോര്‍ച്ചറിയിലെത്തി. ഫ്രീസര്‍ തുറന്ന് ആഭരണങ്ങള്‍ എടുക്കുന്നതിനിടെ വൃദ്ധയ്ക്ക് ശ്വാസമുള്ളതായി കണ്ടെത്തി.

വിവരമറിഞ്ഞ് പരിശോധിച്ച ഡോക്ടര്‍മാര്‍ വൃദ്ധയ്ക്ക് ജീവനുണ്ടെന്ന് സ്ഥിരീകരിച്ചു. മുഖത്ത് വെള്ളം തളിച്ചപ്പോള്‍ അവര്‍ കണ്ണുകള്‍ തുറക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇവരെ ബന്ധുക്കളോടൊപ്പം വിട്ടു.

പക്ഷേ വീട്ടിലെത്തിയതിന് പിന്നാലെ സ്ത്രീയുടെ ആരോഗ്യനില വീണ്ടും മോശമായി. വീണ്ടും കപൂര്‍ത്തല സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെയോടെ ഇവര്‍ മരിച്ചു. അതേസമയം, സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസിന്റെ പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്