Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

ഈഗിള്‍ടണ്‍ ഗോള്‍ഫ് റിസോര്‍ട്ട് രാജ്യത്തെ എംഎല്‍എമാരുടെ സ്ഥിരം ‘ഒളിത്താവളം’; കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത് കുതിരക്കച്ചവടങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ലായത്തില്‍

, 8:31 pm

നാടകീയ നീക്കങ്ങള്‍ അവസാനിക്കാതെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ‘ഒളിപ്പിച്ചിരിക്കുന്നത്’ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഈഗിള്‍ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടില്‍.

ഇപ്പോഴൊക്കെ കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടങ്ങള്‍ ഉണ്ടായിട്ടോ അന്നൊക്കെ ഈ റിസോര്‍ട്ടായിരുന്നു പ്രധാന ശ്രദ്ധാകേന്ദ്രം. 2006 – 07ലെ കോണ്‍ഗ്രസ്-ജനതാദള്‍ (എസ്) സഖ്യസര്‍ക്കാറിനെ ചില എം.എല്‍.എ.മാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് എച്ച്.ഡി. കുമാരസ്വാമി എംഎല്‍എ.മാരെ പാര്‍പ്പിച്ചത് ഇതേ റിസോര്‍ട്ടിലായിരുന്നു. 2017 ആഗസ്റ്റില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ അഹമ്മദ് പട്ടേലിന്റെ വോട്ടുകള്‍ ഉറപ്പാക്കാന്‍ ഗുജറാത്തിലെ എം.എല്‍.എമാരെ കോണ്‍ഗ്രസും ഇതേ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്നു.

അന്താരാട്ര നിലവാരത്തിലുള്ള ഗോള്‍ഫ് റിസോര്‍ട്ടാണ് ഈഗിള്‍ടണ്‍ റിസോര്‍ട്ട്. ആന്ധ്രാ സ്വദേശിയായ ബിസിനസുകാരന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് രാഷ്ട്രീയ നേതാക്കളുടെയും സമ്പന്നരുടെയും പ്രധാന കേന്ദ്രമാണ്. നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍ക്കാര്‍ പിഴ ചുമത്തിയ റിസോര്‍ട്ടെന്ന പേരും ഇതിനുണ്ട്.

ബിഡദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിന് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് 982 കോടി രൂപയാണ് സര്‍ക്കാര്‍ പിഴ ചുമത്തിയത്. പിഴ അടയ്ക്കുന്നില്ലെങ്കില്‍ റിസോര്‍ട്ടിനായി ലഭിച്ച സ്ഥലം സര്‍ക്കാറിന് തിരിച്ച് നല്‍കാനും നിര്‍ദേശിച്ചിരുന്നു.ബി.ജെ.പി.ഭരണകാലത്ത് 82.69 കോടി രൂപ ഫീസായി സ്വീകരിച്ച് റിസോര്‍ട്ടിനായി 77 ഏക്കര്‍ സ്ഥലം വിട്ടുനല്‍കി. ഇതു വിപണിവിലയെക്കാള്‍ കുറവാണെന്നുകാണിച്ചാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ 982 കോടി പിഴ ചുമത്തിയത്.

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസിന് മുന്നില്‍ നിന്ന് എംഎല്‍എമാരെ പ്രത്യേക ബസിലാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് എത്തിച്ചിരിക്കുന്നത്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസമായിരിക്കും ഇനി എംഎല്‍എമാര്‍ പുറത്തേക്ക് വരുക.

Advertisement