അഫ്ഗാനിസ്ഥാനിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, ജമ്മു കശ്മീർ, ഡൽഹി-എൻസിആർ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു

ഇന്ന് ഉച്ചകഴിഞ്ഞ് അഫ്ഗാനിസ്ഥാനിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുവഭവപ്പെട്ടു. പാകിസ്ഥാനിലും വടക്കേ ഇന്ത്യയിലും ഭൂചലനമുണ്ടായി. ജമ്മു കശ്മീർ, പഞ്ചാബ് , ഡൽഹി-എൻസിആർ മേഖലയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പാകിസ്ഥാനിൽ ഇസ്ലാമാബാദ്, ലാഹോർ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം 130 കിലോമീറ്റർ താഴ്ചയിലാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. “EQ of M: 5.8, On: 19/04/2025 12:17:53 IST, Lat: 36.10 N, Long: 71.20 E, Dept: 130 Km, Location: Afghanistan,” നാഷണൽ സെന്റർ ഫോർ സീസ്മോളജി X-ൽ പോസ്റ്റ് ചെയ്തു.

Read more

ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) പ്രകാരം, അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് ഭൂകമ്പം ഉണ്ടായത്. “…എനിക്ക് ഭൂചലനം അനുഭവപ്പെട്ടു. എന്റെ കസേര കുലുങ്ങുമ്പോൾ ഞാൻ ഓഫീസിലായിരുന്നു…” ശ്രീനഗറിലെ ഒരു പ്രദേശവാസി പറഞ്ഞതായി ANI റിപ്പോർട്ട് ചെയ്തു.