തീറ്റ മത്സരത്തിനിടയില്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മത്സരാര്‍ത്ഥിക്ക് ദാരുണാന്ത്യം

തീറ്റ മത്സരത്തിനിടയില്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മത്സരാര്‍ത്ഥിക്ക് ദാരുണാന്ത്യം. പുതുകോട്ടൈ സ്വദേശിയും പാചകത്തൊഴിലാളിയുമായ എസ്.ചിന്നതമ്പിയാണ് മരിച്ചത്.

പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായാണ് തീറ്റമത്സരം സംഘടിപ്പിച്ചത്. ഇവിടെ സ്ഥിരമായി പൊങ്കലിന്റെ ഭാഗമായി തീറ്റ മത്സരങ്ങള്‍ നടത്താറുണ്ട്. മുന്‍വര്‍ഷങ്ങളില്‍ മുളക്, പാവയ്ക്ക എന്നിവയുടെ തീറ്റമത്സരമാണ് നടത്തിയിരുന്നത്.എന്നാല്‍ ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ മത്സരാര്‍ത്ഥികള്‍ കുറവായിരുന്നതിനാല്‍ ഇ്ത്തവണ ഇഡ്ഡലി മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിക്കുയായിരുന്നുവെന്ന് ഭാരവാഹികള്‍ പറയുന്നു.

Read more

മൂന്ന് മിനിറ്റിനുള്ളില്‍ വെള്ളം കുടിക്കാതെ പരമാവധി ഇഡ്ഡലി കഴിക്കാനായിരുന്നു സംഘാടകര്‍ നിര്‍ദ്ദേശിച്ചിരുന്നത്. 12 ഓളം ഇഡ്ഡലി ചിന്നതമ്പി കഴിച്ചിരുന്നു. വെള്ളം കുടിക്കാതിരുന്നതിനാല്‍ പെട്ടെന്ന് ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. സംഭവം നടന്നയുടനെ ചിന്നതമ്പിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.