ഹേമ മാലിനിക്കെതിരേ അധിക്ഷേപ പരാമര്‍ശം; കോണ്‍ഗ്രസ് എംപി രണ്‍ദീപ് സിംഗ് സുര്‍ജേവാലയ്ക്ക് വിലക്ക്; കടുത്ത നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി സ്ഥാനാര്‍ത്ഥി ഹേമ മാലിനിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് എംപി രണ്‍ദീപ് സിംഗ് സുര്‍ജേവാലയ്ക്ക് വിലക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ സുര്‍ജേവാല വിലക്കേര്‍പ്പെടുത്തി.

വിഷയത്തില്‍ സുര്‍ജേവാലയ്ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സുര്‍ജേവാലയുടെ പരാമര്‍ശം ബിജെപി എംപി ഹേമ മാലിനിയുടെ വ്യക്തിത്വത്തിനും അന്തസിനും കോട്ടം തട്ടുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി.

Read more

ഇന്നലെ വൈകുന്നേരം ആറ് മുതല്‍ 48 മണിക്കൂറാണ് വിലക്ക്. വിലക്ക് നിലവില്‍ വന്നതോടെ പൊതുപരിപാടികള്‍, റാലികള്‍, റോഡ് ഷോകള്‍, മാധ്യമ ഇടപെടല്‍ എന്നിവയില്‍ സുര്‍ജേവാലക്ക് പങ്കെടുക്കാനാവില്ല. ഈ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ആദ്യ വിലക്കാണ് കോണ്‍ഗ്രസ് വ്യക്തവായ സുര്‍ജേ വാലയ്ക്കെതിരേയുള്ളത്.