തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോരന്‍ അശോക് കുമാര്‍ കൊച്ചിയില്‍ അറസ്റ്റില്‍. ചെന്നൈയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് അശോക് കുമാറിനെ അറസ്റ്റ് ചെയ്തത്. അശോകിനെ ഇന്നു വൈകിട്ട് ചെന്നൈയില്‍ എത്തിക്കും. നാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ നാല് തവണ ഇഡി നോട്ടിസ് നല്‍കിയിട്ടും അശോക് കുമാര്‍ ഹാജരായിരുന്നില്ല. പിന്നാലെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. നേരത്തെ, സെന്തില്‍ ബാലാജിയെ അറസ്റ്റു ചെയ്തതിനു പിന്നാലെ അശോക് കുമാറിന്റെ വീട്ടിലുള്‍പ്പെടെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് അശോക് കുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഇഡി മരപ്പിച്ചിരുന്നു. 2.49 കോടി രൂപയുടെ കരൂരിലെ സ്ഥലം അശോക് കുമാറിന്റെ ഭാര്യാ മാതാവ്, സെന്തില്‍ ബാലാജിയുടെ ബിനാമിയായി വാങ്ങിയതെന്നാണ് ഇഡി കണ്ടെത്തല്‍.