ഡൽഹി മദ്യനയക്കേസിൽ തെലങ്കാന മുൻമുഖ്യമന്ത്രി കെസിആറിന്റെ മകൾ കെ. കവിത അറസ്റ്റിൽ

തെലങ്കാന മുൻമുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കെ. കവിത അറസ്റ്റിൽ. ഹൈദരാബാദിലെ കവിതയുടെ വീട്ടിൽ നടന്ന ഇ. ഡി പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കവിതയുടെ വസതിക്ക് മുന്നിൽ ബിആർഎസ് പ്രവർത്തകർ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഈ വർഷം ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് തവണ മൊഴി നൽകാൻ കവിതയ്ക്ക് സമൻസ് നൽകിയിരുന്നുവെങ്കിലും കോടതിയിൽ ഹാജരാവാൻ തയ്യാറാവാത്തതിനെ തുടർന്നാണ് ഇന്ന് ഇഡിയുടെയും ഐടി വകുപ്പിന്റെയും സംയുക്ത പരിശോധന നടന്നത്. ഉച്ചയോടെ കവിതയെ കസ്റ്റഡിയിലെടുക്കുകയും വൈകീട്ട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

അതേസമയം ഇതേ കേസിൽ ഇഡി സമൻസ് സ്റ്റേ ചെയ്യണമെന്നാവശ്യപെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നൽകിയ ഹർജി കോടതി തള്ളിയിരുന്നു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി