ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് ഇഡി; രാജ്ഭവനില്‍ നേരിട്ടെത്തി രാജി കൈമാറി; ഭാര്യയെ നിയമിക്കാനുള്ള നീക്കം പൊളിഞ്ഞു; ചംപയ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. അറസ്റ്റിന് മുമ്പ് ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ച് മുഖ്യമന്ത്രി പദം ഒഴിഞ്ഞു.
ഇ.ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഹേമന്ത് സോറന്‍ രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറിയത്.

ചംപയ് സോറനെ പുതിയ മുഖ്യമന്ത്രിയായി ജെഎംഎം പ്രഖ്യാപിച്ചു. ഭാര്യയെ മുഖ്യമന്ത്രിയാക്കാന്‍ ഹേമന്ത് സോറന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി തന്നെ പിളര്‍ത്തുമെന്ന് എംഎല്‍എമാര്‍ നിലപാട് എടുത്തതോടെയാണ് വിശ്വസ്ത്ഥനായ ചംപയ് സോറനെ മുഖ്യമന്ത്രിയാക്കിയത്.

2020 22 ല്‍ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തുവെന്നും ഖനന വകുപ്പിന്റെ ചുമതലയുള്ള സോറന്‍ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍ 0.88 ഏക്കര്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി എന്നീ കേസുകളും. ഇതിന് പുറമെ മൂന്ന് കള്ളപ്പണക്കേസുകളുമാണ് സോറനെതിരെ ഇഡി എടുത്തിരിക്കുന്നത്.

Read more

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 36 ലക്ഷം രൂപയും ബിഎംഡബ്ല്യു കാറും ഇഡി പിടിച്ചെടുത്തിരുന്നു.