അഴമിതിക്കേസിൽ എൻഫോസ്മെൻ്റ് ഡയറക്ടറേറ്റിന്റെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സന്ദീപ് സിംഗ് യാദവ് എന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. ഡൽഹിയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഇ ഡി അറിയിച്ചു. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്വല്ലറി ഉടമയോട് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് അറസ്റ്റെന്നാണ് സിബിഐ അറിയിച്ചു.