മാര്‍ക്കറ്റിംഗിന്റെ പേരില്‍ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍: ആംവേ ഇന്ത്യയുടെ 757 കോടിയുടെ ആസ്തി ഇ.ഡി കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് സ്ഥാപനം ആംവെ ഇന്ത്യയുടെ 757.77 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ പ്രധാന ആരോപണം.

തമിഴ്നാട്ടിലെ ഡിണ്ടിഗലിലുള്ള ആംവേയുടെ ഭൂമിയും ഫാക്ടറിയും പ്ലാന്റും യന്ത്ര സാമഗ്രികളും വാഹനങ്ങളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കമ്പനിയുടെ 411.83 കോടി വിലമതിക്കുന്ന ആസ്തികളും 36 അക്കൗണ്ടുകളില്‍നിന്നായി 345.94 കോടി രൂപയും കേന്ദ്ര അന്വേഷണ ഏജന്‍സി നേരത്തെ താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു.

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ശൃംഖലയുടെ മറവിലാണ് കമ്പനി തട്ടിപ്പുനടത്തിയതെന്ന് ഇ.ഡി പറയുന്നു. പൊതുവിപണിയില്‍ ലഭ്യമായ ഇതര ജനപ്രിയ ഉത്പന്നങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ ഉത്പന്നങ്ങള്‍ക്ക് അമിത വിലയാണ് ആംവെ ഈടാക്കുന്നതെന്നും

വസ്തുതകള്‍ അറിയാത്ത പൊതുജനങ്ങളെ പറ്റിച്ച് കമ്പനിയില്‍ അംഗങ്ങളായി ചേര്‍ത്തി അമിത വിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നു. ഉത്പന്നങ്ങള്‍ വാങ്ങുന്നത് ഉപയോഗിക്കാനല്ലെന്നും ശൃംഖലയിലെ മറ്റ് അംഗങ്ങള്‍ക്ക് സമ്പന്നരാകാനുമാണെന്നും ഇ.ഡി ആരോപിക്കുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ