‘ന്യൂസ്‌ ക്ലിക്ക്’ ഫണ്ടിംഗ് കേസ്; അമേരിക്കൻ വ്യവസായിക്ക് ഇഡി സമൻസ്

അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗാമിന് ഇ.ഡി സമൻസ്.
‘ന്യൂസ്‌ ക്ലിക്ക്’ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ടാണ് സമൻസ് അയച്ചത്. കേസിലെ തു
ർനടപടികളുടെ ഭാഗമായാണിത്. എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.വിദേശകാര്യ മന്ത്രാലയം(MEA) വഴിയാണ് സമൻസ് അയച്ചിരിക്കുന്നത്.

എഫ്‌സിആർഎ വ്യവസ്ഥകൾ ലംഘിച്ച് നാല് വിദേശ സ്ഥാപനങ്ങൾ വഴി ‘ന്യൂസ്‌ ക്ലിക്ക്’ ഏകദേശം 28.46 കോടി രൂപ പണം സ്വീകരിച്ചുവെന്നാണ് ആരോപണം.സിംഗാമിന്റെ ധനസഹായം ആദായനികുതി വകുപ്പിന് പുറമേ സിബിഐ, ഇഡി, ഡൽഹി പൊലീസ് എന്നിവരും അന്വേഷിക്കുന്നുണ്ട്.

ഒക്ടോബർ 3-ന് ന്യൂസ്‌ ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർക്കയസ്തയെയും ഹ്യൂമൻ റിസോഴ്സ് മേധാവി അമിത് ചക്രവർത്തിയെയും ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു.ചൈന അനുകൂല പ്രചരണത്തിന് പണം കൈപ്പറ്റിയെന്ന കേസിലായിരുന്നു അറസ്റ്റ്. തീവ്രവാദ വിരുദ്ധ നിയമം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Latest Stories

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്

എന്റെ പിള്ളേരുടെ ഫോട്ടോ..., വിമാനത്തലവളത്തിൽ കട്ടകലിപ്പിൽ വിരാട് കോഹ്‌ലി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ