ഓണ്‍ലൈന്‍ ബെറ്റിംഗ് കേസില്‍ തമന്നയെ ചോദ്യം ചെയ്ത് ഇഡി; താരം ഹാജരായത് ഗുവഹാത്തിയില്‍

മഹാദേവ് ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയയെ ഇഡി ചോദ്യം ചെയ്തു. ഗുവഹാത്തിയിലെ ഇഡി ഓഫീസിലായിരുന്നു ഇഡി ഉദ്യോഗസ്ഥര്‍ നടിയെ ചോദ്യം ചെയ്തത്. അമ്മയോടൊപ്പമാണ് തമന്ന ചോദ്യം ചെയ്യലിന് ഹാജരായത്. മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു.

Read more

മഹാദേവ് ബെറ്റിംഗ് ആപ്പിന്റെ അനുബന്ധ ആപ്ലിക്കേഷനായ ഫെയര്‍ പ്ലേ ആപ്പിലൂടെ ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന്‍ നടത്തിയെന്നതാണ് നടിയ്‌ക്കെതിരെയുള്ള ആരോപണം. ആപ്പിലൂടെ ഐപിഎല്‍ മത്സരങ്ങള്‍ അനധികൃതമായി സംപ്രേക്ഷണം നടത്തിയതായി പരാതിയുണ്ടായിരുന്നു. ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂര്‍ നീണ്ടു നിന്നു.