തെലങ്കാനയിലും ഇഡി വഴി പിടിമുറുക്കി കേന്ദ്രം; മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾക്ക് സമൻസ്

തെലങ്കാനയിലും ഭരണപക്ഷത്തിൽ ഇഡി വഴി പിടിമുറുക്കി കേന്ദ്രം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കെ കവിതക്ക് ഇഡി സമൻസ് അയച്ചു. ദില്ലി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ടാണ് സമൻസ്. ഇതേ കേസിൽ നേരത്തെ രണ്ടു ദിവസം തുടർച്ചയായി ഇഡി കവിതയെ ചോദ്യം തെയ്തിരുന്നു.

എന്നാൽ ചോദ്യങ്ങൾ ആവർത്തിക്കുകയല്ലാതെ കേസുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും തന്നെ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. രാഷ്ട്രീയപരമായി വേട്ടയാടുന്നതല്ലാതെ മദ്യനയക്കേസുമായി കവിതക്ക് ബന്ധമില്ലെന്നാണ് പുറത്തുവരുന്ന വിവരം.

മുൻപ് ഹാജരായപ്പോൾ 14 ചോദ്യങ്ങളാണ് ഇഡി കവിതയോട് ചോദിച്ചത്. അതിന് കൃത്യമായ ഉത്തരവും നൽകിയിരുന്നു.തെര‍ഞ്ഞെടുപ്പ് അടുക്കുന്നത് കൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഇത്തരത്തിലുള്ള നീക്കമെന്നും രാഷ്ട്രീയ പരമായി വേട്ടയാടുകയാണെന്നുമായിരുന്നു കവിതയുടെ പ്രതികരണം.

നേരത്തെ, വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന് ഇഡിയോട് കവിത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇഡി ഉദ്യോഗസ്ഥര്‍ നിരസിച്ചതോടെയാണ് കവിത ഇഡി ഓഫീസിലെത്തി ചോദ്യം ചെയ്യലിനോട് സഹകരിച്ചത്.

പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കവിത നിരാഹാര സമരം നടത്തിയിരുന്നു. ജന്ദർമന്തറിലാണ കവിത നിരാഹരസമരം നടത്തിയത്.സമരത്തില്‍ 18 രാഷ്ട്രീയ പാർട്ടികള്‍ പങ്കെടുത്തിരുന്നു. നിരഹാര സമരം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തത്.

Latest Stories

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം