യുഎസില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാര്‍ക്ക് നോട്ടീസ് അയച്ച് ഇഡി; അന്വേഷണം അനധികൃത മനുഷ്യ കടത്തുമായി ബന്ധപ്പെട്ട്

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ യുഎസില്‍ നിന്ന് അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ നാടുകടത്തിയ 11 ഇന്ത്യക്കാര്‍ക്ക് നോട്ടീസ് അയച്ച് ഇഡി. ഇന്ത്യയില്‍ നിന്നും ആളുകളെ ഡങ്കി റൂട്ടുകള്‍ വഴി യുഎസിലേക്ക് എത്തിക്കുന്ന ഏജന്റുമാര്‍ക്ക് എതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡിയുടെ സമന്‍സ്.

പഞ്ചാബ് സ്വദേശികളായ പത്ത് പേര്‍ക്കും ഒരു ഹരിയാന സ്വദേശിക്കുമാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. വിവിധ തീയതികളിലായി ഇ ഡിയുടെ ജലന്ധര്‍ ഓഫീസില്‍ ഹാജരാകാനാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണ് നടപടി.

അനധികൃത മനുഷ്യ കടത്തുമായി ബന്ധപ്പെട്ട് 15 ഏജന്റുമാര്‍ക്കെതിരായ കേസിന്റെ ഭാഗമായിട്ടാണ് അന്വേഷണം. അതേസമയം അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ നാടുകടത്തുന്നത് യുഎസ് നിറുത്തിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഉയര്‍ന്ന ചെലവ് മൂലമാണ് നടപടിയെന്നാണ് സൂചന.

Latest Stories

IPL 2025: ഉള്ള വില കളയാതെ പണി നിർത്തുക പന്ത്, വീണ്ടും ദുരന്തമായി ലക്നൗ നായകൻ; പുച്ഛിച്ച താരത്തിന് പണി കൊടുത്ത് പഞ്ചാബ്

എറണാകുളത്ത് രണ്ടരവയസുകാരിയ്ക്ക് തോട്ടില്‍ വീണ് ദാരുണാന്ത്യം; അപകടം സഹോദരനൊപ്പം കളിക്കുന്നതിനിടെ

അഞ്ച് വര്‍ഷത്തിനിപ്പുറം ഇതാദ്യം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു

വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ടും ചെയ്യണം ചര്‍ച്ചയിലും പങ്കെടുക്കണം; പാര്‍ട്ടി കോണ്‍ഗ്രില്‍ പങ്കെടുക്കുന്നത് അതിനുശേഷം; എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം; താരിഫുകള്‍ ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍; സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുമോ?

പന്നിയങ്കരയില്‍ പ്രദേശവാസികള്‍ക്ക് ടോളില്ല; തീരുമാനം കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്

പിണറായി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തും; തുടര്‍ഭരണം വികസന കുതിപ്പിലേക്ക് നയിച്ചെന്ന് കെടി ജലീല്‍

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാറും; ഗോധ്രയും രണ്ട് മലയാളികളും, ഭരണകൂടത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടിയവര്‍!

ഗോധ്രയും രണ്ട് മലയാളികളും, ഭരണകൂടത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടിയവര്‍!

മാര്‍ക്‌സിലെ ഇക്കോളജിസ്റ്റിനെ തിരയേണ്ടതെവിടെ?; കുഹൈ സെയ്‌തോയുടെ 'മാര്‍ക്‌സ് ഇന്‍ ദ ആന്ദ്രപോസീന്‍: ടുവേര്‍ഡ്‌സ് ദ ഐഡിയ ഓഫ് ഡീ ഗ്രോത്ത് കമ്യൂണിസം എന്ന പുസ്തകത്തിന്റെ വായന - ഭാഗം -1