സഞ്ജയ് റാവുത്തിന് ഇ.ഡി നോട്ടീസ്; ചോദ്യംചെയ്യലിന് നാളെ ഹാജരാകണം

മഹാരാഷ്ട്ര ശിവസേന എം പി സഞ്ജയ് റാവുത്തിന് ഇഡിയുടെ നോട്ടീസ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ  ചോദ്യം ചെയ്യലിന് നാളെ ഹാജരാകാണമെന്നാണ് നോട്ടീസ്.

മുംബൈയിൽ 1,034 കോടിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി. മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് ഉദ്ധവ് താക്കറെ പക്ഷത്തെ പ്രമുഖ നേതാവും ശിവസേനയുടെ രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്തിന് ഇഡിയുടെ നോട്ടീസ് വന്നത്.

ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള കലാപം ഇഡിയുടെയും സിബിഐയുടെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും സമ്മർദ്ദത്തിന്റെ ഫലമാണെന്ന് ടീം താക്കറെ ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് സഞ്ജയ് റാവുത്തിന് ഇ ഡി നോട്ടീസ്.

അതേസമയം,രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയില്‍ വിമതപക്ഷത്തുള്ള മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എടുത്തുമാറ്റിയിരുന്നു. ഭരണസൗകര്യത്തിനായി വകുപ്പുകള്‍ മറ്റു മന്ത്രിമാരെ ഏല്‍പ്പിക്കുകയാണെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ സര്‍ക്കാര്‍ അറിയിച്ചു.

Latest Stories

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം