Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

ഗവര്‍ണര്‍ ബിജെപിക്കൊപ്പം; ബിഎസ് യെദ്യൂരപ്പ കര്‍ണാടകയുടെ മുഖ്യമന്ത്രിയാകും; നാളെ സത്യപ്രതിജ്ഞ

, 9:07 pm

കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചു. നാളെ രാവിലെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും. യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതായി എസ്.സുരേഷ് കുമാര്‍ എംഎല്‍എ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ബിജെപിയുടെ വാര്‍ത്താസമ്മേളനം അല്‍പസമയത്തിനകം നടക്കും. നാളെ രാവിലെ 9.30ന് സത്യപ്രതിഞ്ജ ചെയ്ത് അദ്ദേഹം അധികാരമേല്‍ക്കും.

ഇന്നുവൈകിട്ട് 6.30ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബിഎസ് യദ്യൂരപ്പ വീണ്ടും ഗവര്‍ണറെ കാണാന്‍ രാജ്ഭവനില്‍ എത്തിയതോടെയാണ് സത്യപ്രതിജ്ഞ തിയതി നിശ്ചയിച്ചത്. സത്യപ്രതിജ്ഞയ്ക്കൊരുങ്ങാന്‍ അണികള്‍ക്കു ബിജെപിയുടെ നിര്‍ദേശം നല്‍കിയിയിരുന്നു.

നേരത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ രാജ്ഭവനിലെത്തിയിരുന്നു. ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ് ഗവര്‍ണറെ കാണാനെത്തിയത്. ഇരുപാര്‍ട്ടികളുടേയും എംഎല്‍എമാരേയും രാജ്ഭവനില്‍ എത്തിച്ചിരുന്നു കോണ്‍ഗ്രസിന്റെ എഴുപത്തഞ്ചും ജെഡിഎസിന്റെ മുപ്പത്തഞ്ചും എംഎല്‍എമാരെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ നേരിട്ട് അണിനിരത്തിയിരിക്കുന്നത്. ഗവര്‍ണര്‍മാരുടെ മുന്നില്‍ എംഎല്‍എമാരെ അണിനിരത്തിയ ശേഷം
കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ ബിദഡിയിലെ പഞ്ചനക്ഷത്ര സൗകര്യമുള്ള ഈഗിള്‍ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടിലേക്ക് മാറ്റി. ഇതിനു ശേഷമാണ് യെദ്യൂരപ്പ ഗവര്‍ണറെ കണ്ടത്.

Advertisement