മഹാരാഷ്ട്ര സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അവസാനവട്ട സമ്മര്‍ദ്ദ ശ്രമവുമായി ഷിന്‍ഡെ; ആഭ്യന്തരവും റവന്യുവും സ്പീക്കറും വിട്ടുനല്‍കാതെ ബിജെപി

ഡിസംബര്‍ 5ന് മഹാരാഷ്ട്രയിലെ ആസാദ് മൈതാനത്ത് മഹായുതി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചര്‍ച്ചകളില്‍നിന്നു വിട്ടുനിന്ന് ശിവസേന നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ നിസ്സഹകരണത്തിലൂടെ സമ്മര്‍ദ്ദതന്ത്രം തുടരുന്നതിനിടെ മുഖ്യമന്ത്രി കാര്യത്തിലും വകുപ്പ് വിഭജനത്തിലടക്കം വലിയ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ ബിജെപി. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ആസാദ് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുക. ബിജെപിയുടെ മഹാരാഷ്ട്രയിലെ തലയെടുപ്പുള്ള നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ സാധ്യത.

ഫലം വന്ന് 10 ദിവസമായിട്ടും സത്യപ്രതിജ്ഞാ പ്രഖ്യാപനം നീട്ടിക്കൊണ്ടുപോകുന്നത് വലിയ അഭ്യൂഹങ്ങള്‍ പ്രചരിക്കാനിടയാക്കയിരുന്നു. ഒപ്പം ഏക്‌നാഥ് ഷിന്‍ഡെയുടെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള സമ്മര്‍ദ്ദ തന്ത്രവും മഹാരാഷ്ട്രയിലെ കാര്യങ്ങള്‍ അസ്വസ്ഥമാക്കി. പക്ഷേ വമ്പന്‍ വിജയം നേടിയ ബിജെപി മഹാരാഷ്ട്രയില്‍ പഴയത് പോലെ ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയ്ക്ക് വഴങ്ങിയില്ല. ആര്‍എസ്എസ് പിന്തുണയുള്ള ഫഡ്‌നാവിസിനു ഭൂരിപക്ഷം എംഎല്‍എമാരുടെയും അംഗീകാരമുണ്ടെന്നിരിക്കെ നാഗ്പൂര്‍ നിയന്ത്രിക്കുന്ന പ്രധാന സംസ്ഥാനത്ത് ഫഡ്‌നാവിസിന്റെ സാധ്യതകള്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. പക്ഷേ മഹായുതി മുന്നണി മീറ്റിംഗുകളില്‍ നിസ്സഹകരണം കൊണ്ടും അസാന്നിധ്യം കൊണ്ടും ശ്രദ്ധേയനായി ഷിന്‍ഡെ സമ്മര്‍ദ്ദം മെനഞ്ഞു.

ഇതോടെ പലകുറി ചര്‍ച്ചകള്‍ മാറ്റിവെയ്‌ക്കേണ്ടി വന്നെങ്കിലും ഒടുവില്‍ സത്യപ്രതിജ്ഞയുടെ കാര്യം ബിജെപി നിര്‍ണയിക്കുകയായിരുന്നു. ബിജെപി എംഎല്‍എമാരുടെ യോഗത്തിന് ശേഷം മഹായുതിയുടെ മൂന്ന് നേതാക്കളും നാളെ കൂടിക്കാഴ്ച നടത്തിയേക്കും. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയും നാളെ നടന്നേക്കും.

മുഖ്യമന്ത്രി കസേര പോയതോടെ ആഭ്യന്തരം കിട്ടാന്‍ ശ്രമിച്ച ഷിന്‍ഡേയ്ക്ക് അതിനും ബിജെപി അവസരം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ രണ്ട് ഉപമുഖ്യമന്ത്രിമാരും മാത്രമാകും ഡിസംബര്‍ 5 ന് സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെ ഇക്കുറി മുഖ്യമന്ത്രി സ്ഥാനത്തിന് പകരം ഉപമുഖ്യമന്ത്രിയായി ഇരിക്കും. അജിത് പവാര്‍ കഴിഞ്ഞ എന്‍ഡിഎ മുന്നണിയിലേത് പോലെ ഉപമുഖ്യമന്ത്രിയായി തന്നെ തുടരുമെന്നാണ് നിലവിലെ സൂചന.

ബിജെപി, ശിവസേന, എന്‍സിപി തുടങ്ങിയ മൂന്ന് മഹായുതി മുന്നണിയില്‍ കാബിനറ്റ് സ്ഥാനങ്ങളും വകുപ്പുകളും അനുവദിക്കുന്നത് സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരിക്കും എന്നാണ് സൂചന. എന്നിരുന്നാലും പ്രധാന വകുപ്പുകള്‍ ബിജെപിയ്ക്ക് തന്നെയാകും. ആഭ്യന്തരം റവന്യു തുടങ്ങി 22 വകുപ്പുകള്‍ ബിജെപി തന്നെ ഏറ്റെടുക്കും. 16 മന്ത്രാലയങ്ങള്‍ ചോദിച്ച ഷിന്‍ഡേയുടെ സേനയ്ക്ക് 12 എണ്ണത്തില്‍ തൃപ്തിപ്പെടേണ്ടി വരും. അജിത് പവാറിന്റെ എന്‍സിപിയ്ക്ക് 9 മന്ത്രിസ്ഥാനങ്ങള്‍ പ്രതീക്ഷിക്കാം.

Latest Stories

ടിബറ്റിലുണ്ടായ ഭൂകമ്പത്തില്‍ മരണം 126 ആയി ഉയര്‍ന്നു; 400 പേര്‍ക്ക് പരിക്ക്; 30000 പേരെ രക്ഷപ്പെടുത്തി; തുടര്‍ഭൂകമ്പ ഭീതിയില്‍ ആളുകളെ ഒഴിപ്പിക്കുന്നു

ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യ; കണ്ടെത്തിയ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

"എന്റെ അവസാന ലോകകപ്പ് ആയിരിക്കും അത്"; നെയ്മർ ജൂനിയറിന്റെ വാക്കുകളിൽ ആരാധകർക്ക് ഷോക്ക്

ഹണി റോസിന്റെ സൈബർ അധിക്ഷേപ പരാതി; ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കും, അന്വേഷണത്തിന് പ്രത്യേക സംഘം

ബോബി ചെമ്മണ്ണൂർ മാത്രമല്ല, ഇനിയുമുണ്ട്; കമൻ്റിട്ടവർക്കെതിരേയും പരാതി നൽകാൻ ഹണി റോസ്

"എന്റെ ഭാഗത്താണ് തെറ്റ്, ചുമ്മാ പോയ ബുംറയെ വെറുതെ അങ്ങോട്ട് കേറി പ്രകോപിപ്പിക്കരുതായിരുന്നു"; സാം കോൺസ്റ്റാസിന്റെ വാക്കുകൾ വൈറൽ

ഒരാളെ തുമ്പികൈയ്ക്ക് തൂക്കി എറിഞ്ഞു; തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു; 17 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായി 'ക്രയോ മാന്‍'; പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും നന്ദിയെന്ന് ഡോ വി നാരായണന്‍

വീണ്ടും സഞ്ജു സാംസണ് പണി കൊടുത്ത് ബിസിസിഐ; ഫോമിൽ ആയിട്ടും ചതി തുടരുന്നത് എന്തിനെന്ന് ആരാധകർ; സംഭവം ഇങ്ങനെ

സംസ്ഥാന സ്‌കൂള്‍ കലോത്സവം: തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി