ഗുജറാത്തിൽ ട്രെയിനിൽ ഖുർആൻ പാരായണം ചെയ്ത മുസ്‌ലിം വൃദ്ധനെ 'പാകിസ്ഥാനി' എന്ന് വിളിച്ച് ക്രൂരമായി മർദ്ദിച്ചു

രാജസ്ഥാനിലെ ഗംഗാപൂർ നഗരത്തിലെ ഒരു മദ്രസയ്ക്കായി സംഭാവന ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെ, സ്ത്രീയെ ആക്രമിച്ചു എന്ന് ആരോപിച്ച് വൃദ്ധനായ ഒരാളെ ട്രെയിനിൽ വെച്ച് ക്രൂരമായി മർദിച്ചു. അക്രമികൾ അദ്ദേഹത്തിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചാണ് മർദിച്ചതെങ്കിലും റെയിൽവേ അധികൃതർ ഇതുവരെ ആരോപണങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

മർദ്ദിക്കപ്പെട്ടയാളുടെ കുടുംബം പറയുന്നതനുസരിച്ച്, അയാൾ തന്റെ ഇരിപ്പിടത്തിൽ ഇരുന്ന് ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. “അദ്ദേഹം ട്രെയിനിൽ കയറുമ്പോൾ ചില പുരുഷന്മാർ കൂടെ കയറി. അദ്ദേഹത്തിന്റെ ചുറ്റും ഇരുന്ന് മുസ്ലീങ്ങൾക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുകയും അത് അദ്ദേഹം കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.” കുടുംബം ആരോപിച്ചു.

Read more

“അപ്പോൾ ഒരു സ്ത്രീ അദ്ദേഹത്തെ ചൂണ്ടി പാകിസ്ഥാനി എന്ന് വിളിച്ചു. പ്രശ്നം രൂക്ഷമായപ്പോൾ, ടിടിഇ അദ്ദേഹത്തോട് വാതിലിനടുത്തേക്ക് വരാൻ ആവശ്യപ്പെട്ടു. അപ്പോൾ രണ്ട് പുരുഷന്മാരും സ്ത്രീയും ചേർന്ന് അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി.” ഗംഗാപൂർ നഗരത്തിലെ ഒരു മദ്രസയിൽ ഡയറക്ടറാണ് ഈ വൃദ്ധൻ. മദ്രസയ്‌ക്കായി ഫണ്ട് ശേഖരിക്കാൻ അങ്കലേശ്വറിൽ പോയതായിരുന്നു. ക്രൂരമായ ആക്രമണത്തിന്റെ വീഡിയോയിൽ, രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും വൃദ്ധനോട് മോശമായി പെരുമാറുന്നത് കാണാം.