ബി.ജെ.പിയുടെ കപിൽ മിശ്രയുടെ 'ഇന്ത്യ vs പാകിസ്ഥാൻ' വർഗീയ ട്വീറ്റ്; നീക്കം ചെയ്യാൻ ട്വിറ്ററിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായ ബിജെപിയുടെ കപിൽ മിശ്രയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി. ഡൽഹിയിൽ നടക്കുന്ന വോട്ടെടുപ്പിനെ പാകിസ്ഥാൻ ഇന്ത്യ സംഘർഷവുമായി താരതമ്യപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ട്വീറ്റും ഷഹീൻ ബാഗിലെ പ്രതിഷേധത്തെ കുറിച്ചുള്ള വിവാദപരമായ അഭിപ്രായങ്ങളും ആണ് നോട്ടീസ് അയക്കാൻ കാരണം. കപിൽ മിശ്ര അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വിശദീകരിക്കാനോ നടപടി നേരിടാനോ നോട്ടീസിൽ ആവശ്യപ്പെട്ടു. കപിൽ മിശ്രയുടെ വർഗീയ ട്വീറ്റ് നീക്കംചെയ്യാൻ ട്വിറ്ററിനോടും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കപിൽ മിശ്രയുടെ അഭിപ്രായങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടത്തെ ലംഘിക്കുന്നതതാണെന്ന് നോട്ടീസിൽ പരാമർശിക്കുന്നു “വേർതിരിവ് വർദ്ധിപ്പിക്കുന്നതിനോ പരസ്പര വിദ്വേഷം സൃഷ്ടിക്കുന്നതിനോ അല്ലെങ്കിൽ വിവിധ സമുദായങ്ങൾക്കിടയിൽ പിരിമുറുക്കം ഉണ്ടാക്കുന്നതിനോ” എതിരായ ചട്ടം ലംഘിക്കുന്നുവെന്നും നോട്ടീസിൽ പറയുന്നു. ട്വീറ്റിനെ കുറിച്ചുള്ള റിപ്പോർട്ട് 24 മണിക്കൂറിനുള്ളിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാൻ ഡൽഹി തിരഞ്ഞെടുപ്പ് ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

“ഇന്ത്യ vs പാകിസ്ഥാൻ, ഫെബ്രുവരി 8, ഡൽഹി. ഇന്ത്യയും പാകിസ്ഥാനും ഡൽഹി തെരുവുകളിൽ മത്സരിക്കും” എന്നാണ് ഇന്നലെ കപിൽ മിശ്ര പോസ്റ്റു ചെയ്തത്. സാമുദായികവും ആക്രമണാത്മകവുമായ നിരവധി ട്വീറ്റുകൾ ഇതിനു മുമ്പും കപിൽ മിശ്ര ട്വീറ്റ് ചെയ്തിട്ടുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്