പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നു; മോദി-ബില്‍ഗേറ്റ്‌സ് അഭിമുഖം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ദൂരദര്‍ശനിലെ സംപ്രേഷണം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുമെന്ന് നിര്‍ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിസിനസ് പ്രമുഖന്‍ ടെക്‌നോക്രാറ്റുമായ ബില്‍ഗേറ്റ്‌സും തമ്മിലുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്യാനുള്ള അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അഭിമുഖം ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നതാണ് തടഞ്ഞിരിക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ അഭിമുഖം തടഞ്ഞിരിക്കുന്നത്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിപാടി സംപ്രേക്ഷണംചെയ്യുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കും. ഈ വിവരം അനൗദ്യോഗികമായി കമ്മീഷന്‍ പ്രസാര്‍ഭാരതിയെ അറിയിച്ചുവെന്നാണ് ദേശയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അഭിമുഖം പ്രദര്‍ശിപ്പിക്കാന്‍ പ്രസാര്‍ഭാരതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ ആവശ്യം കമ്മീഷന്‍ നിരാകരിച്ചതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

നേരത്തെ, ‘കേരള സ്‌റ്റോറി’ സിനിമ ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിച്ചത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നീക്കത്തിനെതിരെ രംഗത്ത് വന്നു. സിപിഎം ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാലും കഴിഞ്ഞ ദിവസം സിനിമ ദൂരദര്‍ശന്‍ പ്രദറശിപ്പിച്ചിരുന്നു.

Latest Stories

വിവാദ ശിരോവസ്ത്ര നിയമം താത്ക്കാലികമായി പിൻവലിച്ച് ഇറാൻ; നടപടി പ്രതിഷേധത്തിന് വഴങ്ങി

ഫിഫ ദി ബെസ്റ്റ് അവാർഡുകൾ പ്രഖ്യാപിച്ചു; വിനീഷ്യസ് ജൂനിയറും ഐറ്റാന ബോൺമതിയും മികച്ച താരങ്ങൾ

ബിജെപി സംഘടന തിരഞ്ഞെടുപ്പ് ആരംഭിച്ചു; ദേശീയ അധ്യക്ഷനും സംസ്ഥാന അധ്യക്ഷന്‍മാരും ഫെബ്രുവരിയില്‍ മാറും; കേരളത്തില്‍ ബൂത്തില്‍ തുടങ്ങി പൊളിച്ചെഴുത്ത്

BGT 2024: രോഹിതേ നീ മിണ്ടാതിരി, സിറാജിന് അറിയാം എവിടെ എറിയണം എന്ന്; വിരാട് കോഹ്‌ലിയുടെ വാക്ക് കേട്ട സിറാജിന് കിട്ടിയത് ബമ്പർ ലോട്ടറി

വില്ലിച്ചായന്‍ യുഗം അവസാനിച്ചു, ന്യൂസിലന്‍ഡിന് പുതിയ നായകന്‍

ആ രഹസ്യം എന്നോടൊപ്പം..., ദൃശ്യം സ്റ്റൈലിൽ ലിയോളിന് മറുപടി നൽകി ബുംറ; പറഞ്ഞത് ഇങ്ങനെ

'അനുജ' നേടുമോ ഓസ്‌കര്‍? പ്രതീക്ഷ കൈവിടാതെ ഇന്ത്യ; ഗുനീത് മോങ്ക ചിത്രം ചുരുക്കപ്പട്ടികയില്‍

BGT 2024-25: ഇന്ത്യന്‍ ടീമില്‍നിന്ന് ഇനിയും വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ?; ആരാധകര്‍ കാത്തിരുന്ന ഉത്തരവുമായി രോഹിത്

എയർ ലിഫ്റ്റിംഗിന് പണം ചോദിച്ചുള്ള കേന്ദ്ര നീക്കം; വിമർശിച്ച് ഹൈക്കോടതി, കൃത്യമായ മറുപടി നൽകാൻ നിർദേശം

വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം; ട്രൈബൽ പ്രമോട്ടറെ പിരിച്ച് വിട്ടു, പ്രതിഷേധം