ഇലക്ട്രല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍; നടപടി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ

രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഇലക്ട്രല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 ഏപ്രില്‍ 12ന് മുന്‍പുള്ള വിശദാംശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. നിലവില്‍ പുറത്തുവിട്ടിരിക്കുന്നത് സുപ്രീംകോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച വിവരങ്ങളാണ്.

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. 2019ന് ശേഷമുള്ള ഇലക്ട്രല്‍ ബോണ്ട് വിശദാംശങ്ങള്‍ കഴിഞ്ഞ ആഴ്ച കമ്മീഷന്‍ പുറത്തുവിട്ടിരുന്നു. 2017-2018 സാമ്പത്തിക വര്‍ഷം 500 ബോണ്ടുകളില്‍ നിന്നായി 210 കോടി രൂപയാണ് ബിജെപിയ്ക്ക് ലഭിച്ചത്.

Read more

കോണ്‍ഗ്രസിന് 2017-18 കാലത്ത് ലഭിച്ചത് അഞ്ച് കോടിയാണ്. 2018-19 സാമ്പത്തിക വര്‍ഷം ബിജെപി ബോണ്ടിലൂടെ 1450 കോടി നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 383 കോടി രൂപയാണ്. 2019ല്‍ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അതേ വര്‍ഷം ബിജെപി നേടിയത് 2,555 കോടി രൂപയായിരുന്നു. മാര്‍ച്ച് 12ന് ആയിരുന്നു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എസ്ബിഐ ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്.