ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ അല്‍പസമയത്തിനുള്ളില്‍ തിരഞ്ഞെടുക്ക് കമ്മീഷന്‍ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രത്യേക വാര്‍ത്ത സമ്മേളനത്തിലായിരിക്കും തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുക. 70 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി രണ്ടാം വാരം ഒറ്റഘട്ടമായി നടക്കാനാണ് സാധ്യത.
നിയമസഭാ തിരഞ്ഞെടുപ്പിനെ ആം ആദ്മിയും ബിജെപിയും കോണ്‍ഗ്രസും അഭിമാന പോരാട്ടമായാണ് കാണുന്നത്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ രാജ്യതലസ്ഥാനത്ത് അധികാരം പിടിക്കാനുള്ള പേരാട്ടത്തിലാണ് ബിജെപി. തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനും വോട്ട് ബാങ്ക് നിലനിര്‍ത്താനുമുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
Read more
മദ്യനയ കേസില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ആംആദ്മിയുടെ ബലപരീക്ഷണം കൂടിയാകും തിരഞ്ഞെടുപ്പ്. നിലവിലെ 70 അംഗ അസംബ്ലിയുടെ കാലാവധി ഫെബ്രുവരി 23ന് അവസാനിക്കും.