'തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കിയില്ല'; എഎപിയിൽ നിന്നും രാജി വച്ച് കൈലാഷ് ഗഹ്ലോട്ട്

ഡൽഹിയിലെ ഗതാഗത മന്ത്രിയും മുതിർന്ന ആം ആദ്മി പാർട്ടി നേതാവുമായ കൈലാഷ് ഗെലോട്ട് പാർട്ടിയിൽ നിന്ന് രാജിവച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് ഗഹ്ലോട്ട് രാജിവച്ചത്. നടപ്പാക്കാത്ത വാഗ്ദാനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗഹ്ലോട്ട് എഎപിയിൽ നിന്ന് രാജിവച്ചത്.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയ രാജിക്കത്തിൽ കേന്ദ്രവുമായുള്ള ഡൽഹി സർക്കാരിൻ്റെ പോരാട്ടത്തെയും ഗഹ്ലോട്ട് വിമർശിച്ചു. ആംആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനും മന്ത്രി അതിഷിക്കുമാണ് ഗഹ്‌ലോട്ട് രാജിക്കത്ത് അയച്ചത്.

ഡൽഹിയിലെ ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനങ്ങൾ പാലിക്കാൻ പാർട്ടിക്ക് സാധിച്ചില്ലെന്നാണ് പ്രധാനമായും രാജികത്തിൽ പറയുന്നത്. യമുന നദി ശുചീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കത്തിലുണ്ട്. അതേസമയം അരവിന്ദ് കെജ്‌രിവാളിൻ്റെ പുതിയ ഔദ്യോഗിക ബംഗ്ലാവുമായി ബന്ധപ്പെട്ട വിവാദങ്ങളും കത്തിൽ പരാമർശിച്ചിട്ടുണ്ട്. പുതിയ ബംഗ്ലാവ് പോലെയുള്ള ലജ്ജാകരവും വിചിത്രവുമായ നിരവധി പ്രശ്‌നങ്ങളുണ്ടെന്നും ഇത് സാധാരണക്കാരൻ്റെ പാർട്ടിയായി അവർ ഇപ്പോഴും നമ്മെ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിലേക്ക് ആളുകളെ നയിച്ചുവെന്നും കത്തിൽ പറയുന്നു.

അതേസമയം ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള നിരന്തര പോരാട്ടം നഗരത്തിൻ്റെ പുരോഗതിയെ തടസ്സപ്പെടുത്തിയെന്നും ഗഹ്‌ലോട്ട് പറഞ്ഞു. ഡൽഹി സർക്കാർ അതിൻ്റെ ഭൂരിഭാഗം സമയവും കേന്ദ്രവുമായി യുദ്ധം ചെയ്താൽ ഡൽഹിക്ക് യഥാർത്ഥ പുരോഗതി സാധ്യമല്ലെന്ന് വ്യക്തമാണെന്നും ഗഹ്ലോട്ട് കൂട്ടിച്ചേർത്തു.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്

എന്റെ പിള്ളേരുടെ ഫോട്ടോ..., വിമാനത്തലവളത്തിൽ കട്ടകലിപ്പിൽ വിരാട് കോഹ്‌ലി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ലോക്‌സഭ സമ്മേളനം അവസാനിപ്പിക്കാനായില്ല; രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനിത എംപി

കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് ബാറ്ററുടെ ജോലിയാണ്: നിലപാട് വ്യക്തമാക്കി സഞ്ജു